ബെംഗളൂരു : മുതിർന്ന ക്ലാസിലെവിദ്യാർഥിയെ നേരിടാൻ തോക്കും കത്തിയുമായി സ്‌കൂളിലെത്തിയ ഏഴാംക്ലാസ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രായ്ചരിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണ് പിടിയിലായത്.സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ രായ്ച്‌ചുരു വെസ്റ്റ് പോലീസ് തോക്കും കത്തിയും പിടിച്ചെടുത്തു. തുടർന്ന് വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജപ്പാനെ ഉലച്ച് ഭൂകന്പവും സുനാമിയും
പുതുവത്സരദിനത്തില്‍ ജപ്പാന്‍റെ മധ്യപ്രദേശങ്ങളില്‍ അതിശക്തമായ ഭൂകന്പവും സുനാമിയും. കെട്ടിടങ്ങളും റോഡുകളും തകര്‍ന്നെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇഷിക്കാവ, നിഗാറ്റ, ടൊയാമ പ്രവിശ്യകളില്‍ ഇന്നലെ വൈകുന്നേരം നാലു മുതലുള്ള അഞ്ചു മണിക്കൂറിനിടെ 3.4ന് മുകളില്‍ തീവ്രതയുള്ള 50 ചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഒരെണ്ണം 7.6 തീവ്രത രേഖപ്പെടുത്തുന്നതായിരുന്നു. ഭൂകന്പത്തിനു പിന്നാലെ ഇഷിക്കാവ, നിഗാറ്റ, ടൊയാമ പ്രവിശ്യകളുടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഇഷിക്കാവയിലെ നാട്ടോയില്‍ അഞ്ചു മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകാം എന്നായിരുന്നു മുന്നറിയിപ്പ്.
തീരപ്രദേശത്തുള്ളവര്‍ ഉടനടി ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ കെട്ടിടത്തിനു മുകളിലേക്കോ മാറണമെന്നു ടിവിയിലൂടെയും മറ്റും നല്കിയ അടിയന്തര സന്ദേശത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, ഇഷിക്കാവയില്‍ അനുഭവപ്പെട്ട സുനാമിക്ക് ഒരു മീറ്ററിനടുത്ത് ഉയരമേ ഉണ്ടായിരുന്നുള്ളൂ. മറ്റു രണ്ട് പ്രവിശ്യകളില്‍ മൂന്നു മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകാമെന്നായിരുന്നു അറിയിപ്പ്.
ദക്ഷിണകൊറിയയിലും റഷ്യയിലെ വ്ലാഡിവോസ്റ്റോക്, നാഖോദ്ക നഗരങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി.ഭൂകന്പബാധിത പ്രദേശങ്ങളിലെ അണുശക്തി നിലയങ്ങള്‍ക്കു തകരാറില്ലെന്ന് ജാപ്പനീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭൂകന്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ആറു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭൂകന്പങ്ങള്‍ ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷിക്കാവയിലെ റോഡുകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തി.