Home Featured ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ജൂണ്‍ 16 വരെയും കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇന്ന് തെക്ക്കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ വരുന്ന ആന്ധ്ര പ്രദേശിന്റെ തീരമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group