ബെംഗളൂരു∙ നമ്മ മെട്രോ കെങ്കേരി–ചല്ലഘട്ട, ബയ്യപ്പനഹള്ളി–കെആർ പുരം പാത അടുത്ത മാസം തുറക്കുന്നതോടെ മെട്രോ സർവീസ് രാത്രി ഒന്നു വരെയെങ്കിലും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 11 വരെയാണു സർവീസ്. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ 11 വരെയും. അവശേഷിക്കുന്ന 2 റീച്ചുകളും തുറക്കുന്നതോടെ പർപ്പിൾ ലൈനിന്റെ ദൈർഘ്യം ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ 42.49 കിലോമീറ്ററാകും. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കൂടുതൽ പാതകളുടെ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10–12 ലക്ഷം വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.കെങ്കേരി–ചല്ലഘട്ട, ബയ്യപ്പനഹള്ളി–കെആർ പുരം പാതകളിൽ വൈദ്യുതി കടത്തിവിടുന്നതു കഴിഞ്ഞ ദിവസം ആരംഭിച്ചു. മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 22ന് ആരംഭിക്കും.
തമിഴ്‌നാട്ടില്‍ വിദേശമദ്യത്തിന്റെ വില വര്‍ധിപ്പിച്ചു
തമിഴ്‌നാട്ടില്‍ ഇറക്കുമതിചെയ്ത വിദേശമദ്യത്തിന്റെയും ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി വില്‍ക്കുന്ന മദ്യത്തിന്റെയും വില വര്‍ധിപ്പിച്ചു.വിദേശബിയറുകള്‍, വോഡ്ക, വിസ്‌കി, വൈൻ, ജിൻ തുടങ്ങിവയ്ക്ക് 320 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടാസ്മാക്കിന്റെ എലൈറ്റ് മദ്യക്കടകളിലും ഷോപ്പിങ് മാളുകളിലുമാണ് ഇറക്കുമതി ചെയ്ത മദ്യം വില്‍ക്കുന്നത്. സാധാരണ ടാസ്മാക് കടകളില്‍ കൂടുതലും സംസ്ഥാനത്തിനുള്ളില്‍ ഉത്പാദിപ്പിക്കുന്ന മദ്യമാണ് ലഭിക്കുക.വോഡ്ക, വിസ്‌കി, റം തുടങ്ങിയവയ്ക്ക് 700, 750 മില്ലിലിറ്ററിന് 240 രൂപയും ഒരു ലിറ്ററിന് 320 രൂപയും വര്‍ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യത്തിന് 330 മില്ലിലിറ്ററിന് 10 രൂപയും 500 മില്ലിലിറ്ററിന് 20 രൂപയും മാത്രമാണ് വര്‍ധിപ്പിച്ചത്