ബെംഗളൂരു∙ ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രങ്ങൾ കൂടുതൽ മെട്രോ സ്റ്റേഷനുകളിലേക്കു വ്യാപിക്കണമെന്ന ആവശ്യം ശക്തം. നിലവിൽ 10 മെട്രോ സ്റ്റേഷനുകളിലാണു ചാർജിങ് സൗകര്യമുള്ളത്. ഓട്ടോകളും ഇരുചക്രവാഹനങ്ങളുമാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച ഇലക്ട്രിക് ഓട്ടോ സർവീസുകൾ കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനും ചാർജിങ് സ്റ്റേഷന്റെ അഭാവമാണു തടസ്സമാകുന്നത്. മെട്രോ സ്റ്റേഷനുകളുടെ പാർക്കിങ് ഗ്രൗണ്ടുകളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പിലായില്ല. നഗരത്തിൽ വൈദ്യുതി വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഇടങ്ങളിൽ ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കാൻ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഉൾപ്പെടെയാണു രംഗത്തുള്ളത്.
സ്വാപിങ് കിയോസ്ക് കൂടുതൽ ഇടങ്ങളിലേക്ക് :ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജ് ചെയ്ത് ബാറ്ററി മാറ്റിവയ്ക്കാനുള്ള സ്വാപിങ് കിയോസ്കുകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ചുരുങ്ങിയ സമയം കൊണ്ട് ബാറ്ററി മാറ്റി ഉപയോഗിക്കാമെന്നതാണു സ്വാപിങ് കേന്ദ്രങ്ങൾ കൊണ്ടുള്ള സൗകര്യം.സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ബിഎംആർസി പദ്ധതി നടപ്പിലാക്കിയത്. ചാർജ് കുറഞ്ഞ ബാറ്ററി സ്വാപിങ് യന്ത്രത്തിലെ പ്രത്യേക സ്ലോട്ടിൽ വയ്ക്കുന്നതോടെ മറ്റൊരു സ്ലോട്ട് തുറക്കും. ഇതിൽ നിന്ന് ചാർജുള്ള ബാറ്ററി എടുക്കാം. ഈ ബാറ്ററി വാഹനത്തിൽ ഘടിപ്പിച്ച് യാത്ര തുടരാം. ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള സ്ഥലപരിമിതി മറികടക്കാനും തിരക്കേറിയ സമയങ്ങളിൽ വണ്ടി നിർത്തി ചാർജ് ചെയ്യുമ്പോഴുള്ള സമയനഷ്ടം പരിഹരിക്കാനും ഇതിലൂടെ സാധിക്കും.
അഭയ ഹിരണ്മയിയെ ചുംബിക്കുന്ന അജ്ഞാതൻ; വീണ്ടും പ്രണയത്തിലോയെന്ന് ആരാധകര്‍
ഗായികയും മോഡലുമായ അഭയ ഹിരണ്മയി വീണ്ടും പ്രണയത്തിലോ എന്ന കണ്ടെത്തലുമായി ആരാധകര്‍. സമൂഹമാദ്ധ്യമത്തില്‍ അഭയ പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ആരാധകരുടെ കണ്ടെത്തല്‍.അജ്ഞാതനായ ഒരാള്‍ അഭയെ എടുത്തു ചുംബിക്കുന്നതാണ് ചിത്രം. എന്നാല്‍ ചിത്രത്തിലെ പുരുഷന്റെ മുഖം വ്യക്തമല്ല. പൂമ്ബാറ്റ എന്നാണ് ചിത്രത്തിനു അഭയ നല്കുന്ന അടിക്കുറിപ്പ്. ചിത്രം ശ്രദ്ധേയമായതോടെ നിരവധി പേര് കമന്റുമായി എത്തി.പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെപ്പേരും ചോദിക്കുന്നത്. അടുത്തിടെ അഭയ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്.
അതു തിരിച്ചുകിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂര്‍ണമായി തിരിച്ചുവരും. ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക. അത് എപ്പോഴെങ്കിലും മടങ്ങിവരുമെന്നുമായിരുന്നു അഭയയുടെ കുറിപ്പ് .പുതിയ പ്രണയത്തെക്കുറിച്ചാണ് അഭയ കുറിച്ചതെന്നും ആരാധകര്‍ പറയുന്നു.