ബെംഗളൂരു: മലയാളിയാത്രക്കാർ ഏറെയുള്ള വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കണ്ണൂരിലേക്ക് പാലക്കാട് വഴി ഒരു വണ്ടി (16527) മാത്രമാണുള്ളത്. ദിവസേന നൂറുകണക്കിന് മലയാളികളാണ് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ യാത്ര ചെയ്യുന്നത്.ഒരു വണ്ടികൂടി അനുവദിച്ചാൽ പാലക്കാട്, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമുള്ളവർക്കും പ്രയോജനം ലഭിക്കും. വയനാടിന്റെ ചില ഭാഗങ്ങളിലുള്ളവർക്കും ഉപകാരപ്പെടും. കൂടാതെ തെക്കൻകേരളത്തിലേക്ക് പോകുന്നവർക്ക് ഷൊർണൂർ ജങ്ഷനിലെത്തി വേറെ വണ്ടിയിൽ കയറിപ്പോകാനും സാധിക്കും.
ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് ഒരു തീവണ്ടി (16511) സർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാവിലെ 11-നാണ് കണ്ണൂരിലെത്തുന്നത്. അതിനാൽ യാത്രക്കാർക്ക് അത്ര സൗകര്യപ്രദമല്ല. പാലക്കാട് വഴിയുള്ള വണ്ടി രാവിലെ പത്തിനു മുമ്പെത്തുന്നതിനാൽ ഇതിലാണ് കൂടുതൽപ്പേരും യാത്രചെയ്യുന്നത്.ഈ വണ്ടിയിൽ എല്ലായ്‌പ്പോഴും വേഗത്തിൽ ടിക്കറ്റ് തീരുന്നതിനാൽ ഒട്ടേറെ യാത്രക്കാരാണ് ബസിൽ പോകുന്നത്. പാലക്കാട് വഴി ഒരു തീവണ്ടികൂടി അനുവദിച്ചാൽ എല്ലാദിവസവും യാത്രക്കാരുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും യാത്രത്തിരക്ക് കൂടുതലാകുമ്പോൾ മാസങ്ങൾക്കുമുമ്പുതന്നെ ഈ വണ്ടിയിൽ ടിക്കറ്റ് തീരാറുണ്ട്.
കണ്ണൂരിലേക്ക് ഒരു പകൽസർവീസെങ്കിലും അനുവദിച്ചാൽ ഉപകാരമാകുമായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ബെംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്ക് പ്രതിദിനം മൂന്നു സർവീസുകളും പ്രതിവാര, ദ്വൈവാര സർവീസുകളുമെല്ലാം ഉണ്ട്.വടക്കൻ കേരളത്തിലേക്കുള്ള യാത്രാപ്രശ്നത്തിന് പരിഹാരമായി കണ്ണൂരിലേക്ക് ഒരു വണ്ടികൂടി അനുവദിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) അടുത്തിടെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിക്ക് നിവേദനം നൽകിയിരുന്നു.സർവീസിന്റെ കാര്യത്തിൽ അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കമല്‍ഹാസനും ഡിഎംകെ സഖ്യത്തിലേക്ക്: ലോക്സഭയില്‍ മത്സരിക്കും, ലക്ഷ്യം സിപിഎം വിജയിച്ച സീറ്റ്
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ സഖ്യസാധ്യതകള്‍ തേടി കമല്‍ ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം.ഡി എം കെ – കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന്റെ ഭാഗമായി കമല്‍ ഹാസനും മാറിയേക്കുമെന്നാണ് അഭ്യൂഹം. മക്കള്‍ നീതി മയ്യത്തിന്‍റെ അടിയന്തര യോഗം ഇന്ന് ചെന്നൈയില്‍ ചേരുന്നുണ്ട്. രാവിലെ 11:30നാണ് നിർവഹക സമിതി ചേരുക. ലോകഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സഖ്യ നീക്കങ്ങളും യോഗം ചർച്ച ചെയ്യും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അടക്കം പങ്കെടുത്തതോടെ കമല്‍ ഹാസന്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമായേക്കുന്നുവെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പാർട്ടിയുമായി ചർച്ചകള്‍ നടത്തുന്നുണ്ടെങ്കിലും സഖ്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസൻ തിങ്കളാഴ്ച വ്യക്തമാക്കിയത്.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് പാർട്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും തന്റെ പാർട്ടി പുതുച്ചേരി യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കമല്‍ഹാസന്‍ പറഞ്ഞു.
ഡിഎംകെയുമായും കോണ്‍ഗ്രസുമായും സഖ്യത്തിനായി പാർട്ടി നടത്തിയ ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോള്‍, പല പാർട്ടികളും അവരുമായി ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഖ്യം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല. ” എല്ലാം പിന്നീട് ഞാൻ നിങ്ങളോട് പറയും. ഇത് അതിനുള്ള സമയമല്ല,” എന്നായിരുന്നു താൻ മത്സരിക്കുന്ന സഖ്യത്തെയും സീറ്റിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോയമ്ബത്തൂർ സീറ്റിലാണ് കമല്‍ ഹാസന്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഡി എം കെ സഖ്യത്തില്‍ സി പിഎം മത്സരിച്ച് വിജയിച്ച സീറ്റാണ് ഇത്. കമല്‍ഹാസന്റെ പാർട്ടിയുമായുള്ള സഖ്യത്തില്‍ ഡി എം കെ തീരുമാനമെടുക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.കോയമ്ബത്തൂർ ഇല്ലെങ്കില്‍ ചെന്നൈ സൗത്ത്, മധുര സീറ്റുകളില്‍ മത്സരിക്കാനും കമല്‍ ഹാസന് താല്‍പര്യമുണ്ട്. . 2024-ലെ തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുന്നതിന് വോട്ടർമാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി ‘മക്കളോടു മയ്യം’ എന്ന വീടുതോറുമുള്ള ജനസമ്ബർക്ക കാമ്ബയിനും പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.