Home Featured ബെംഗളൂരു–എറണാകുളം വന്ദേഭാരത്‌ സ്ഥിരമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ബെംഗളൂരു–എറണാകുളം വന്ദേഭാരത്‌ സ്ഥിരമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: ദീപാവലി സ്പെഷലായി ബെംഗളൂരു-എറണാകുളം എറണാകുളം റൂട്ടിൽ അനുവദിക്കുന്ന വന്ദേഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10, 11, 12 തീയതികളിലാണ് വന്ദേഭാരത് പകൽ സർവീസായി ഓടിക്കുന്നതിനുള്ള അനുമതി റെയിൽവേ ബോർഡിനോട് ദക്ഷിണ റെയിൽവേ തേടിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു സ്പെഷൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കോച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരു-എറണാകുളം, ബെംഗളൂരു കോഴിക്കോട് റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

587 കിലോമീറ്റർ 9 മണിക്കൂർ കൊണ്ട്:വന്ദേഭാരത് എക്സ്പ്രസ് 587 കിലോമീറ്റർ ദൂരം 9 മണിക്കൂർ കൊണ്ടാണ് പിന്നിടുക. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30നു എറണാകുളം ജംക്ഷനിലെത്തും. തിരിച്ച് 2ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30നു ബെംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ കെഎസ്ആർ ബെംഗളൂരു എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677/ 12678) ഈ ദൂരം 10 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. രാവിലെ 6.10നു കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.55നു എറണാകുളം ജംക്ഷനിലെത്തും. രാവിലെ 9.10നു എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 7.50നു ബെംഗളൂരുവിലെത്തും.

ഐ ഫോണ്‍ വാങ്ങാൻചാക്ക് നിറയെ നാണയവുമായി യാചകൻ.!

യാചകവേഷത്തില്‍ ചാക്ക് നിറയെ നാണയവുമായി ഒരാള്‍ മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ എത്തുന്നു. മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ കടയില്‍ കയറ്റാൻ കടയുടമ ആദ്യം വിസമ്മതിച്ചു.തനിക്ക് ഐ ഫോണ്‍ വേണമെന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞതോടെ സ്ഥിതി മാറി. 1,80,000 രൂപ വിലയുള്ള ഐ ഫോണ്‍-15 ആണു യാചകൻ ആവശ്യപ്പെട്ടത്. അത്രയും നാണയങ്ങള്‍ ചാക്കിലുണ്ടായിരുന്നു താനും. ഒടുവില്‍ കടയുടമയുമായി സെല്‍ഫി എടുത്ത് ഐ ഫോണുമായി യാചകൻ മടങ്ങുന്നു.ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ സംഭവത്തിന്‍റെ യഥാര്‍ഥ വസ്തുതയും പുറുത്തുവന്നു.

സത്യത്തില്‍ ഐ ഫോണ്‍ വാങ്ങാനെത്തിയത് ഒരു ഭിക്ഷക്കാരനായിരുന്നില്ല. റീല്‍സ് ഷൂട്ട് ആയിരുന്നു അവിടെ നടന്നത്. എഴുതിത്തയാറാക്കിയ സ്ക്രിപ്റ്റ് സഹിതമായിരുന്നു ചിത്രീകരണം. യാഥാര്‍ഥ്യമതാണെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group