സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയതോടെ മുത്തങ്ങ അതിര്‍ത്തി വഴിയുള്ള കര്‍ണാടക യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയേ മൂലഹള്ളി ചെക് പോസ്റ്റ്വഴി കടത്തിവിടുന്നുള്ളു. ഇതോടെ ബസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു.ഞായറാഴ്ച കെ.എസ്.ആര്.ടി.സി ബസ് അതിര്‍ത്തിയില്‍നിന്ന് കര്‍ണാടക അധികൃതര്‍ തിരിച്ചയച്ചിരുന്നു. തിങ്കളാഴ്ചയും കര്‍ശന പരിശോധനയാണ് അവര്‍ നടത്തിയത്.
കര്‍ണാടകയെ അപേക്ഷിച്ച് തമിഴ്നാട് നിലപാട് അത്ര കടുപ്പിച്ചിട്ടില്ലെന്നാണ് ചെക് പോസ്റ്റുകളില്‍നിന്ന് ലഭിക്കുന്ന വിവരം. ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് നെന്മേനി. അഞ്ച് ചെക് പോസ്റ്റുകള്‍ തമിഴ്നാട് അതിര്‍ത്തിയിലുണ്ട്.