Home Featured പന്നിപ്പനി: കേരള-കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി

പന്നിപ്പനി: കേരള-കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി

കേരളത്തില്‍ പലഭാഗങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ ജാഗ്രത.കേരള-കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. മൈസൂരു, ദക്ഷിണ കന്നട ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടുതല്‍ ശക്തമാണ്.ദക്ഷിണ കന്നട ജില്ലയില്‍ തലപ്പാടി, ജാല്‍സൂര്‍, സാറഡ്ക്ക ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. കേരളത്തില്‍ പന്നികളെ ഇറക്കി തിരിച്ചുവരുന്ന വാഹനങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ ശുചീകരിച്ച ശേഷം മാത്രമേ കര്‍ണാടകയിലേക്ക് കടത്തിവിടുന്നുള്ളൂ.

പന്നികളില്‍ മാത്രം കാണപ്പെടുന്ന പനി മനുഷ്യരിലേക്ക് പകരില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കിഷോര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മൃഗങ്ങളെ കര്‍ണാടകയിലേക്ക് കടത്തിവിടരുതെന്നാണ് മൈസൂരു എച്ച്‌.ഡി കോട്ട ബാവലിയില്‍ തഹസില്‍ദാര്‍ രാമപ്പ, താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ടി. രവികുമാര്‍, മൃഗസംരക്ഷണ അസി. ഡയറക്ടര്‍ ഡോ. പ്രസന്ന എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള തീരുമാനം. ചെക്ക് പോസ്റ്റ് രേഖകള്‍ പരിശോധിച്ച്‌ തുടര്‍ദിനങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തില്‍ നിന്നുള്ള മൃഗങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കര്‍ണാടകയിലേക്ക് കടത്തിവിടില്ല.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയ; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്

ലക്നൗ: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്.ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഇരുവരുടേയും കുട്ടികളുടെ മുന്നില്‍ വെച്ച്‌ കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ബിസിനസുകാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊലീസ് പരിശോധിക്കുന്നുണ്ട്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 12 വയസുള്ള മകളും അഞ്ചും വയസുള്ള മകനുമുണ്ട്. വീട്ടമ്മയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്‌സുണ്ട്.

ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്രശസ്തി ഭാര്യ ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നു.ഇതോടെ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ ഭര്‍ത്താവിന് ഭാര്യയെ സംശയമായി. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. ഞായറാഴ്ച രാവിലെ ദമ്ബതികള്‍ റായ്ബറേലിയിലേക്ക് ഒരു യാത്ര ആരംഭിച്ചു. എന്നാല്‍ യാത്രക്കിടെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് ഭര്‍ത്താവ് വാഹനം വഴി തിരിച്ചുവിട്ടു. പുലര്‍ച്ചെ അഞ്ച് മണിയോടെ സുല്‍ത്താന്‍പൂരിലെ മുജേഷ് കവലയ്ക്ക് സമീപം വാഹനം നിര്‍ത്തി.ഇവിടെ വെച്ച്‌ ഇയാള്‍ ഭാര്യയുമായി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

രോഷാകുലനായ അയാള്‍ യുവതിയുടെ കഴുത്ത് ഢഞെരിച്ച്‌ കൊല്ലുകയായിരുന്നു. സംഭവം കണ്ട് തളര്‍ന്ന കുട്ടികള്‍ കാറിനുള്ളില്‍ വെച്ച്‌ പൊട്ടിക്കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല എന്ന് കുരേബാര്‍ എസ് എച്ച്‌ ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഭാര്യയെ കൊന്നശേഷം ഇയാള്‍ കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.പട്രോളിംഗിനെത്തിയ പൊലീസ് സംഘം സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം കണ്ടതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. അച്ഛന്‍ അമ്മയെ കൊല്ലുകയായിരുന്നു എന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇത് പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group