സ്കൂള്‍, കോളജുകളുടെ 100 മീറ്റർ പരിധിയില്‍ സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്ന കടയുടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദക്ഷിണ കന്നട ജില്ല അഡി.ഡെപ്യൂട്ടി കമീഷണർ ഡി. സന്തോഷ് കുമാർ മംഗളൂരു കോർപറേഷൻ അധികൃതർക്ക് നിർദേശം നല്‍കി. വില്‍പന കണ്ടെത്തിയാല്‍ ‘കോട്പ’ നിയമ പ്രകാരം കേസ് ചുമത്തി ലൈസൻസ് റദ്ദാക്കും. നടപടികളുടെ പ്രതിമാസ റിപ്പോർട്ട് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് സമർപ്പിക്കാനും നിർദേശിച്ചു
ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്ന് റാപ്പർ വേടൻ
ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്ന് റാപ്പർ വേടൻ. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഓസ്ട്രേലിയയില്‍ പോയ കാര്യത്തെ പറ്റി വേടൻ പറയുന്നത് .ഞങ്ങള്‍ക്ക് ഈയിടെ ഒരു ഓസ്ട്രേലിയ ടൂർ ഉണ്ടായിരുന്നു.മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലൊക്കെ ഒരു ഷോയ്‌ക്ക് വേണ്ടി പോയതാണ് .ഓസ്ട്രേലിയയെ പറ്റി വായിക്കുന്ന പോലെയല്ല . നമ്മളെ കണ്ടാല്‍ മാറി നടക്കുന്നവർ ഉണ്ട് അവിടെ .ഓസ്ട്രേലിയയിലെ വൈറ്റ്സ് ഭയങ്കരന്മാരാണ് .
അവിടെവലിയ രീതിയിലുള്ള റേസിസമാണ്. അതു കണ്ട് ഞാൻ ശരിക്കു അത്ഭുതപ്പെട്ടു . ചില കടകളിലൊന്നും നമ്മളെ കയറ്റില്ല. ചില ആളുകള്‍ നമ്മളെ കണ്ടാല്‍ മാറി നടക്കും.അവിടെയുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ല . നിങ്ങള്‍ ആഫ്രിക്കയില്‍ നിന്നാണോ എന്നാണ് ചോദിച്ചത് . സൗത്ത് ഇന്ത്യയില്‍ നിന്നാണെന്ന് ഞാൻ മറുപടി നല്‍കി ‘ എന്നാണ് വേടൻ പറയുന്നത് .അതേസമയം വേടന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനങ്ങളുമുയരുന്നുണ്ട് . ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ അറിയാത്തവർ ഇല്ലെന്നാണ് കമന്റുകള്‍