ബെംഗളൂരു: സംസ്ഥാനത്ത് ആസിഡ്ആക്രമണങ്ങൾക്കെതിരായി കർശന നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ബെംഗളൂരുവിൽ വീണ്ടും ആസിഡ്ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനെ ഗരവമായാണ് കാണുന്നതെന്നും ആസിഡ് ആക്രമണത്തിനെതിരായ നിയമം കൂടുതൽ കർശനമാക്കാൻ നിയമവിദഗ്ധരുടെ അഭിപ്രായം തേടിവരികയാണെന്നും ബൊമ്മ പറഞ്ഞു.
ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ബെംഗളൂരു ജെ.പി.നഗറിലെ സാരക്കിയിൽ സഹപ്രവർത്തകയായ യുവതിയുടെ മുഖത്ത് യുവാവ് ആസിഡ് ആക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രതിയായ അഹമ്മദ് (36) പോലീസ് പിടിയിലായിട്ടുണ്ട്.
വിവാഹത്തിന് സമ്മതിക്കാത്തതിന് 32കാരിയായ യുവതിയോട് പക വീട്ടുകയായിരുന്നു ഇയാൾ. കഴിഞ്ഞ ഏപ്രിലിലും ബെംഗളൂരുവിൽ സമാനമായ സംഭവം നടന്നിരുന്നു. വിവാഹ അഭ്വർഥന നിരസിച്ചതിന് സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതി സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതിയെ 16 ദിവസത്തിന് പിടികൂടിയിരുന്നു.