ഭോപ്പാല്‍ ; മദ്ധ്യപ്രദേശില്‍ നാല് വയസുകാരിയെ തെരുവ് നായ്‌ക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ തെരുവിലാണ് സംഭവം. കൂട്ടമായെത്തിയ തെരുവ് പട്ടികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അഞ്ച് തെരുവ് പട്ടികള്‍ ചേര്‍ന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്. വളഞ്ഞിട്ട് കടിച്ചുകീറുന്നതിനിടെ അതുവഴി വന്നയാളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം.