നിങ്ങള്‍ക്ക് ഊഹിക്കാനാകില്ല, എയര്‍പോര്‍ട്ടില്‍ ഐപിഎസ്സുകാരന്റെ ബാഗ് തുറന്നപ്പോള്‍ കണ്ട കാഴ്ച

ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ അരുണ്‍ ബോത്‌റയുടെ ബാഗ് എയര്‍പോര്‍ട്ടില്‍ വെച്ച്‌ സുരക്ഷാപരിശോധനക്കായി തുറന്നപ്പോള്‍ കണ്ട കാഴ്ച നിങ്ങള്‍ക്ക് ഊഹിക്കാനാകില്ല.ഒരു സ്യൂട്ട്‌കേസ് നിറയെ ഗ്രീന്‍പീസുമായാണ് ഈ ഉന്നത ഉദ്യോഗസ്ഥന്‍ എയര്‍പോര്‍ട്ടിലെത്തിയത്. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നടന്ന ഈ സംഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അരുണ്‍ ബോത്‌റ എയര്‍പോര്‍ട്ടില്‍ സുരക്ഷാ പരിശോധനക്ക് വിധേയനായപ്പോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബാഗില്‍ അസാധാരണ വസ്തു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് പച്ചക്കറി കണ്ടത്. ഇത് കിലോക്ക് 40 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ബാഗ് തുറന്നുകൊണ്ട് ഐപിഎസ്സുകാരന്റെ പ്രതികരണം.

‘ജയ്പൂര്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്റെ ഹാന്‍ഡ് ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍’ എന്ന ക്യാപ്ഷനോടെ പെട്ടി നിറയെ ഗ്രീന്‍പീസുള്ള കാഴ്ച അരുണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം ഫോളോവേഴ്‌സ് ഇത് ഏറ്റുപിടിച്ച മട്ടാണ്. പലരും എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സമാന ചിത്രങ്ങളും കമന്‍റുകളുമായി രംഗം സജീവമാക്കിയിരിക്കുകയാണ്.

error: Content is protected !!
Join Our WhatsApp Group