Home Featured കരയുന്ന ആൺകുട്ടി; ഈ ചിത്രം എവിടെയിരുന്നാലും അവിടെല്ലാം തീപിടിക്കും; ശാപം പിടിച്ച ചിത്രത്തിന്റെ കഥ

കരയുന്ന ആൺകുട്ടി; ഈ ചിത്രം എവിടെയിരുന്നാലും അവിടെല്ലാം തീപിടിക്കും; ശാപം പിടിച്ച ചിത്രത്തിന്റെ കഥ

ചിത്രങ്ങൾ വീടുകൾക്ക് എപ്പോഴും അലങ്കാരമാണ്. പലരും ലക്ഷങ്ങളും കോടികളും മുടക്കിയാണ് പല ചിത്രങ്ങളും വാങ്ങി വീടുകളിൽ സൂക്ഷിക്കുന്നത്. പല പ്രശസ്ത ചിത്രകാരന്മാരും വരച്ച ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. കരയുന്ന ഒരു ആൺകുട്ടിയുടെ പെയിന്റിംഗ് യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രശസ്തമാണ്. ഒരുപക്ഷേ നമ്മളിൽ പലരും അത് കണ്ടിട്ടുണ്ടാകും.

എന്നാൽ, അത് മറ്റ് പെയിന്റിംഗുകളെ പോലെയല്ല. ഒരു ശപിക്കപ്പെട്ട ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. കാരണം, അത് വീട്ടിൽ വച്ചാൽ തീപിടിത്തമോ, ദുർമരണങ്ങളോ ഉണ്ടാകുമെന്ന് ആളുകൾവിശ്വസിച്ചു. ഇത് വരച്ചത് ഇറ്റാലിയൻ ചിത്രകാരനായ ജിയോവാനി ബാർഗോലിനാണെന്ന് പലരും ഊഹിക്കുന്നു.എന്തായാലും 1980കളിൽ, ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഒരു ചിത്രമായിരുന്നു ഇത് എന്നതിൽ സംശയമില്ല.

അനവധി തീപിടിത്തങ്ങളുടെയും, മരണങ്ങളുടെയും പേരിൽ ഈ ചിത്രം പഴികേട്ടു. പലരും ഭയന്ന് വീട്ടിൽ തൂക്കിയിട്ടിരുന്ന ഈ ചിത്രം ദൂരേയ്ക്ക് എറിഞ്ഞു കളയുകയോ, കത്തിക്കുകയോ ചെയ്തു.ഒരു കൊച്ചുകുട്ടിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്ന ചിത്രമാണ് അത്. ഭക്ഷണത്തിനോ മറ്റെന്തിനോ വേണ്ടി കരയുകയാണ് ചിത്രത്തിലെ കുട്ടി.

എന്നാൽ ഈ ചിത്രം ആരു വീട്ടിൽ സൂക്ഷിച്ചാലും, അവിടെ നാശം വരുമെന്നാണ് പലരും വിശ്വസിക്കുന്നത്. മാത്രവുമല്ല, ഈ ശപിക്കപ്പെട്ട പെയിന്റിംഗ് ഇതുവരെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചതായി പറയപ്പെടുന്നു. എന്നാൽ, ഇതിന് ഒരുതരത്തിലുള്ള ഔദ്യോഗിക വിശദീകരണവുമില്ല. എന്നാൽ,അക്കാലത്തെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗായിരുന്നു ഇത് എന്നതിൽ സംശയമില്ല.

യുകെയിൽ ചിത്രത്തിന്റെ അമ്ബതിനായിരത്തിലധികം കോപ്പികളാണ്വിറ്റുപോയത്. അതിന്റെ ശാപകഥകൾപ്രചരിച്ചതോടെ ആളുകൾ ഈ പെയിന്റിംഗ്വാങ്ങിക്കാതായി.ഇറ്റാലിയൻ കലാകാരൻ ബ്രൂണോ അമാഡിയോ അനാഥാലയത്തിലേക്ക് നിരവധി യാത്രകൾ നടത്തി അവിടെയുള്ള കുട്ടികളുടെ വേദന കണ്ടു. കരയുന്ന65 കുട്ടികളുടെ ചിത്രങ്ങൾ ഇങ്ങനെയാണ് ബ്രൂണോ നിർമ്മിച്ചത്.

അത് രണ്ടാം ലോക മഹായുദ്ധകാലമായിരുന്നു. ദശലക്ഷക്കണക്കിന്കുട്ടികൾ ചെറുപ്രായത്തിൽ തന്നെ അനാഥാലയത്തിലെത്തിയിരുന്നു, പരസ്പരം ഭാഷ പോലും അറിയില്ല. ഈ ചിത്രങ്ങളിലൊന്നിന് ദി ക്രൈയിംഗ് ബോയ് എന്നാണ് പേര്. പിന്നീട് ഇത് ബ്രിട്ടനിൽ ശാപ പെയിന്റിംഗ് എന്നറിയപ്പെട്ടു. സൂക്ഷിപ്പുകാർക്ക് വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി. പ്രത്യേകിച്ചുംപെയിന്റിംഗിന്റെ പ്രിന്റുകൾ എവിടെയായിരുന്നാലും തീ ഉണ്ടാകുമായിരുന്നുവത്രെ.

എന്തായാലും, ക്രൈയിംഗ് ബോയ് സീരീസിൽ മൊത്തം അറുപത് പെയിന്റിംഗുകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അവയിൽ പലതും വിറ്റഴിഞ്ഞു. ഈ പെയിന്റിംഗ് സൂക്ഷിച്ച വീടുകളിൽ തീപ്പിടിത്തം ഉണ്ടാകുന്ന വാർത്തകൾ ആദ്യം യുകെയിൽ നിന്നുമാണ് വന്നു തുടങ്ങിയത്. താമസിയാതെ യൂറോപ്പിലും ഇത്തരത്തിലുള്ള വാർത്തകൾ പടർന്നു.

1985 സെപ്തംബർ 4 -ന് ബ്രിട്ടീഷ് ടാബ്ലോയിഡ് ദിനപത്രമായ ‘ദി സൺ’ ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തീപിടിത്തത്തിൽ ഒരു ദമ്ബതികളുടെ വീട് കത്തിനശിച്ചുവെന്നും, ‘ദ ക്രൈയിംഗ് ബോയ്’ എന്ന ചിത്രത്തിന് ചുറ്റുപാടും കത്തിനശിച്ചിട്ടും, അവശിഷ്ടങ്ങൾക്കിടയിൽ അത് മാത്രം നശിക്കാതെ കിടന്നുവെന്നുമായിരുന്നു റിപ്പോർട്ട്.

പിന്നീട് അത്തരത്തിലുള്ള നിരവധി കഥകൾ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചു. അതോടെ അതൊരു ശപിക്കപ്പെട്ട ചിത്രമായി ആളുകൾ കാണാൻ തുടങ്ങി. എന്നാൽ, മിക്കവാറും എല്ലാ കേസുകളിലും മനുഷ്യന്റെ അശ്രദ്ധയോ വൈദ്യുത തകരാറുകളോ ആയിരിക്കാം തീപിടിത്തത്തിന് കാരണമാകുന്നതെന്ന് അഗ്നിശമനസേന ചൂണ്ടിക്കാണിച്ചു. എന്നാൽ ഇതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ഓസ്ട്രേലിയയിലെ പല ഓൺലൈൻ സൈറ്റുകളിലും ഈ ചിത്രം ഇന്നും ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group