Home Featured യശ്വന്തപുര – കൊച്ചുവേളി എക്സ്‌പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പ്.

യശ്വന്തപുര – കൊച്ചുവേളി എക്സ്‌പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പ്.

ബെംഗളൂരു: യശ്വന്തപുര – കൊച്ചുവേളി – യശ്വന്തപുര എ.സി. പ്രതിവാര എക്സ്‌പ്രസിന് (22677/78) വ്യാഴാഴ്ച മുതൽ തിരുവല്ലയിൽ താത്കാലികമായി സ്റ്റോപ്പനുവദിച്ചു.ഓണാവധിയോടനുബന്ധിച്ച് കൂടുതൽ മലയാളികൾ നാട്ടിൽ പോകുന്നത് കണക്കിലെടുത്താണ് സ്റ്റോപ്പ് അനുവദിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റോപ്പ് തുടരുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

അക്ഷയ് കുമാറിനെതിരെ ആരോപണവുമായി മുന്‍ നായിക ശാന്തിപ്രിയ

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശാന്തിപ്രിയ. ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ച്‌ തന്റെ കാല്‍മുട്ടിന്റെ നിറത്തേക്കുറിച്ച്‌ അക്ഷയ് കുമാര്‍ പരസ്യമായി പരിഹസിച്ചുവെന്നാണ് ശാന്തിപ്രിയ പറഞ്ഞത്.അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം തിരികെ സിനിമയിലേക്ക് വരാനുള്ള താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ തന്നെ അക്ഷയ് കുമാര്‍ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്ന് വെളിപ്പെടുത്തിയതിനുപിന്നാലെയാണ് പുതിയ ആരോപണവുമായി ശാന്തിപ്രിയ രംഗത്തെത്തിയത്.ഒരു ദേശീയ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തിലാണ് ശാന്തിപ്രിയ തന്റെ ആദ്യനായകനായ അക്ഷയ് കുമാറിനെതിരെ തുറന്നുസംസാരിച്ചത്.

ഇക്കേ പേ ഇക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന സംഭവമാണവര്‍ ഓര്‍ത്തെടുത്തത്. ചിത്രീകരണത്തിനിടെ തന്റെ കാല്‍മുട്ടിലെ കറുപ്പുനിറത്തേക്കുറിച്ച്‌ എല്ലാവരുടേയും മുന്നില്‍വെച്ച്‌ അക്ഷയ് കുമാര്‍ കളിയാക്കിയെന്നും ഇതേ തുടര്‍ന്ന് ഡിപ്രഷനിലായെന്നും ശാന്തിപ്രിയ പറഞ്ഞു. അതുവരെ സ്റ്റോക്കിങ്സ് ധരിച്ചിരുന്ന താൻ ഈ സംഭവത്തിനുശേഷം ഡബിള്‍ സ്റ്റോക്കിങ്സ് ധരിക്കാൻ തുടങ്ങിയെന്നും ശാന്തിപ്രിയ ചൂണ്ടിക്കാട്ടി.ഡിപ്രഷനിലേക്കുപോകുമ്ബോള്‍ എനിക്ക് 22-23 വയസുണ്ടാവും. ഞങ്ങള്‍ക്ക് ശക്തമായ പിന്തുണയേകി തൂണുപോലെ നിന്നത് അമ്മയായിരുന്നു.

കാരണം ഇത്തരം സംഭവങ്ങള്‍ തെന്നിന്ത്യയാകട്ടെ ബോളിവുഡ് ആകട്ടെ, ഇൻഡസ്ട്രിയില്‍ നിന്ന് ഞങ്ങള്‍ അതിനോടകം നേരിട്ടിരുന്നു. എന്റെ സഹോദരി ഭാനുപ്രിയ ഇത്തരം ഒരുപാട് അനുഭവങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു. ചേച്ചിയുടെ മുഖക്കുരുവിനെക്കുറിച്ചുവരെ ഹിന്ദിയിലെ മാധ്യമങ്ങള്‍ എഴുതിയിരുന്നു. മുഖക്കുരു എത്രയുണ്ടെന്ന് നോക്കിയിട്ടാണ് അവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നതെന്നുവരെ കഥകള്‍ പ്രചരിച്ചു. ഇപ്പോള്‍ എന്റെ ആണ്‍മക്കളും ഇതേ കുറ്റപ്പെടുത്തല്‍ നേരിടുന്നുണ്ട്.’ ശാന്തി പറഞ്ഞു.കമന്റിനേക്കുറിച്ച്‌ അക്ഷയ് കുമാറിനോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന് താനുണ്ടായിരുന്നതെന്ന് ശാന്തിപ്രിയ ഓര്‍മിച്ചു.

ക്ലൈമാക്സ് സീനായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അക്ഷയ് കുമാറിന്റെ വാക്കുകള്‍ കേട്ട് സെറ്റിലുണ്ടായിരുന്നവര്‍ മുഴുവൻ പൊട്ടിച്ചിരിച്ചു. എന്നാല്‍ തന്റെ മുഖം കണ്ടപ്പോള്‍ അതൊരു തമാശയായിട്ടല്ല താനെടുത്തത് എന്ന് അവര്‍ക്ക് മനസിലായി. തുടര്‍ന്ന് അതൊരു തമാശയായിക്കണ്ടാല്‍ മതിയെന്നാണ് അക്ഷയ് പറഞ്ഞത്. അല്ലാതെ മാപ്പുപറയുകയായിരുന്നില്ലെന്നും ശാന്തിപ്രിയ കൂട്ടിച്ചേര്‍ത്തു.ബോളിവുഡിലെ മുൻകാല നായികയാണ് ശാന്തിപ്രിയ. സൂപ്പര്‍താരമായ അക്ഷയ് കുമാറിന്റെ ആദ്യനായിക കൂടിയാണ് അവര്‍. 1991-ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം ചിത്രങ്ങളില്‍ ശാന്തിപ്രിയ അഭിനയിച്ചു. മലയാളമുള്‍പ്പെടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി ഭാനുപ്രിയയുടെ സഹോദരിയാണ് ശാന്തിപ്രിയ.

You may also like

error: Content is protected !!
Join Our WhatsApp Group