Home Featured ധാർവാഡ്-ബെംഗളൂരു വന്ദേഭാരതിനുനേരെ കല്ലേറ്

ധാർവാഡ്-ബെംഗളൂരു വന്ദേഭാരതിനുനേരെ കല്ലേറ്

ബെംഗളൂരു:ഓട്ടംതുടങ്ങി ദിവസങ്ങൾമാത്രം പിന്നിടുന്ന ധാർവാഡ്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദാവണഗെരെ സ്റ്റേഷൻ പിന്നിട്ടയുടനെയാണ് അജ്ഞാതർ തീവണ്ടിക്ക് കല്ലെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.സി. ഫോർ എക്സിക്യുട്ടീവ് കോച്ചിന്റെ ചില്ലിന് പൊട്ടലുണ്ടായെന്ന് അധികൃതർ അറിയിച്ചു. കാര്യമായ കേടുപാടുകളില്ലാത്തതിൽ സമയംപാലിച്ച് വണ്ടി ഓടിയതായും അധികൃതർ അറിയിച്ചു.

നേരത്തേ ചെന്നൈ-ബെംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസിനുനേരേ സൗത്ത് ബെംഗളൂരുവിൽവെച്ച് രണ്ടുതവണ കല്ലേറുണ്ടായിരുന്നു. ഏതാനും ഗ്ലാസുകൾ പൊട്ടുകയും ചെയ്തു. ഈ കേസിൽ അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) അറിയിച്ചു.വന്ദേഭാരത് എക്സ്‌പ്രസിന്റെ ഒരുചില്ല് മാറ്റിയിടുന്നതിന് 22,000 രൂപയാണ് ചെലവുവരുന്നത്. കഴിഞ്ഞമാസം 28 മുതലാണ് ധാർവാഡ്-ബെംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് തുടങ്ങിയത്.

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മോഷണം; പണവും ആധാറുമായി മധ്യവയസ്‌കന്‍ മുങ്ങി

കണ്ണൂർ : നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മോഷണം. തൃക്കണ്ണാപുരത്തെ ബിജിത്തിന്‍റെ പുതിയ വീട്ടില്‍ ആണ് സംഭവം. ജോലിയ്ക്കിടെയാണ് മധ്യവയസ്ക്കനായ മോഷ്ടാവ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ പഴ്‌സിലെ ആധാറും എടിഎം കാര്‍ഡും കൊണ്ട് മുങ്ങുകയായിരുന്നു. സ്ഥലക്കച്ചവടത്തിനാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ എത്തിയത്. കണ്ണൂര്‍ തൃക്കണ്ണാപുരത്താണ് സംഭവം.സംഭവം ഇങ്ങനെ, രണ്ട് നിലകളിലായി പാനൂര്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

അവിടേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ പാന്‍റും ഷര്‍ട്ടും മാസ്കും ധരിച്ച്‌ മധ്യവയസ്കനെത്തി. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാൻ വന്നതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി.പന്തികേട് തോന്നിയ തൊഴിലാളികള്‍ മധ്യവയസ്കനെ പറഞ്ഞ‌യച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവസയ്കൻ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group