Home Featured കര്‍ണാടകയില്‍ ക്രിസ്തു പ്രതിമ ഇടിച്ചു നിരത്തി; അതിക്രമം ഭൂമി കയ്യേറ്റ പരാതിയെത്തുടര്‍ന്ന്; തകര്‍ത്തത് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി നിര്‍മ്മിച്ച പ്രതിമ

കര്‍ണാടകയില്‍ ക്രിസ്തു പ്രതിമ ഇടിച്ചു നിരത്തി; അതിക്രമം ഭൂമി കയ്യേറ്റ പരാതിയെത്തുടര്‍ന്ന്; തകര്‍ത്തത് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി നിര്‍മ്മിച്ച പ്രതിമ

by കൊസ്‌തേപ്പ്

ബെംഗളൂരു: സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചെന്ന കേസില്‍ കര്‍ണാടകയില്‍ ക്രിസ്തു പ്രതിമ ഇടിച്ചു നിരത്തി. കോലാര്‍ മുളബാഗിലുവിലെ ഗോകുണ്ഡെയില്‍ 20 അടി ഉയരമുള്ള പ്രതിമ 2004ല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയാണ് നിര്‍മ്മിച്ചത്. ഭൂമി കയ്യേറ്റക്കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെയാണു നടപടിയെന്നാരോപിച്ച്‌ ക്രൈസ്തവ സംഘടനാ നേതാക്കള്‍ രംഗത്തെത്തി.

വിശ്വാസികളുടെ എതിര്‍പ്പ് വകവയ്ക്കാതെ പൊലീസ് സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു പ്രതിമ തകര്‍ത്തത്.നേരത്തേ നോട്ടിസ് നല്‍കിയിരുന്നതായും കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നും തഹസില്‍ദാര്‍ അറിയിച്ചു. എന്നാല്‍, ഉത്തരവ് കാണിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നു ഫാ.തെരേസ് ബാബു ആരോപിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group