2021 ലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ലൈംഗിക തൊഴിലാളികള്‍ വരുന്നത് ആന്ധ്രപ്രദേശില്‍ നിന്നാണ്. 1,33,447 പേര്‍. തൊട്ടുപിന്നാലെ തന്നെ കര്‍ണാടകയും തെലങ്കാനയുമുണ്ട്. 1,16,288 പേര്‍ കര്‍ണാടകയിലും 1,00,818 പേര്‍ തെലങ്കാനയിലുമുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 78,361 പേരും തമിഴ് നാട്ടില്‍ നിന്ന് 65,886 പേരുമാണ് ലൈംഗിക തൊഴിലാളികളായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചുറ്റുമുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറവാണ്. 17,000 പേരാണ് കേരളത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള ലൈംഗിക തൊഴിലാളികളുടെ എണ്ണം. എന്നാല്‍ ദേശീയ കണക്കില്‍ ഇത് കുറവായിട്ടല്ല രേഖപ്പെടുത്തുന്നത്.

ആന്ധ്ര, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, തമിഴ് നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം വരുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്,
- 6. ഡല്‍ഹി – 46,787
- 7 ഗുജറാത്ത് – 26,042
- 8. ഉത്തര്‍പ്രദേശ് – 22,060
- 9. പഞ്ചാബ് – 19,573
- 10. പശ്ചിമ ബംഗാള്‍ – 17,327
മിസോറാമിലാണ് ഏറ്റവും കുറവ് ലൈംഗിക തൊഴിലാളികള്‍ ഉള്ളത്. 833 പേര്‍. ഈ കണക്കുകളെല്ലാം തിരിച്ചറിഞ്ഞവ മാത്രമാണ്. റിപ്പോര്‍ട്ടുകളില്‍ വരാത്ത ലൈംഗിക തൊഴിലാളികളും ഒരുപാടുണ്ടെന്നാണ് സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 20 ലക്ഷം ലൈംഗിക തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. ഇപ്പറഞ്ഞതെല്ലാം സ്ത്രീകളായിട്ടുള്ള ലൈംഗിക തൊഴിലാളികളുടെ കണക്കാണ്. പുരുഷ ലൈംഗിക തൊഴിലാളികളും നമ്മുടെ നാട്ടില്‍ കുറവല്ല എന്ന വസ്തുതയും ഈ കണക്കുകളോട് ചേര്‍ത്തുവച്ച് വായിക്കേണ്ടതാണ്.