Home Featured രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് കേരളീയര്‍; കുറിപ്പടി ഇല്ലാതെ സ്റ്റോറില്‍നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കർണാടകയും

രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് കേരളീയര്‍; കുറിപ്പടി ഇല്ലാതെ സ്റ്റോറില്‍നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കർണാടകയും

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുകയും വാങ്ങുകയും ചെയ്യുന്നത് കേരളീയര്‍. കേന്ദ്ര് ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ കേരളത്തില്‍ ഒരാള്‍ മരുന്നിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് ശരാശരി 2567 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ആളുകള്‍ വാങ്ങുന്ന മരുന്നില്‍ 88.43 ശതമാനം ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണെങ്കില്‍ 11.57 ശതമാനം പേര്‍ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് മരുന്നിനായി ഏറ്റവും കുറച്ച്‌ പണം ചെലവഴിക്കുന്നത് ബീഹാറാണ്. ഇവിടെ ആളോഹരി മരുന്ന് ചെലവ് 298 രൂപ മാത്രമാണ്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഹരിയാന, പഞ്ചാബ്, യു.പി, കേരളം എന്നിവയാണ്. കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ആസം, ഉത്തരാഖണ്ഡ്, ബീഹാര്‍, തമിഴ്നാട്, കര്‍ണാടകം എന്നിവയാണ്.

ആളോഹരി മരുന്നു ചെലവ്

കേരളം – 2567 രൂപ
ഹിമാചല്‍ പ്രദേശ് – 1700 രൂപ
ബംഗാള്‍ – 1499 രൂപ
ആന്ധ്രപ്രദേശ് – 1488 രൂപ
യുപി – 1118 രൂപ
പഞ്ചാബ് – 1224 രൂപ
ഗുജറാത്ത് – 590 രൂപ
കര്‍ണാടകം -510 രൂപ
ഉത്തരാഖണ്ഡ് – 411 രൂപ
ഛത്തീസ്ഗഡ് – 401 രൂപ
അസം – 386 രൂപ
ബിഹാര്‍ – 298

You may also like

error: Content is protected !!
Join Our WhatsApp Group