രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കായി സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 23 മുതൽ കർണാടക സ്കൂളുകൾ പുന:രാരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, ഓഗസ്റ്റ് 17 മുതല്‍ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള സ്കൂളുകളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ പുന:രാരംഭിക്കുമെന്ന് മഹാരാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട് . ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓഗസ്റ്റ് 16 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയ ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . അതേ സമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 4505 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 68 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 1929 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 23 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് .