Home Featured സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു.

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു.

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു. (പരസ്യ നമ്ബര്‍ CRPD/PO/2021-22/18). വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careersല്‍നിന്നും ഡൗണ്‍ലോഡ്​ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്​ ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. ആകെയുള്ള ഒഴിവുകളില്‍ ഒ.ബി.സി- 560, SC- 324, ST- 162, EWS- 200 എന്നിങ്ങനെ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. നിശ്ചിത ഒഴിവുകളില്‍ ഭിന്നശേഷിക്കാര്‍ക്കും നിയമനം ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ 810 ഒഴ​ിവുകള്‍ ലഭ്യമാണ്​. ശമ്ബളനിരക്ക്​ 36,000-63,840 രൂപ.

ഭാരത പൗരന്മാര്‍ക്ക്​ അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമുണ്ടായിരിക്കണം. അവസാന വര്‍ഷ/സെമസ്​റ്റര്‍ ബിരുദ വിദ്യാര്‍ഥികളെയും പരിഗണിക്കും. 2021 ഡിസംബര്‍ 31നകം യോഗ്യത തെളിയിച്ചാല്‍ മതി. ഇന്‍റഗ്രേറ്റഡ്​ ഡ്യുവല്‍ ഡിഗ്രി/ചാര്‍​േട്ടഡ്​ അക്കൗണ്ടന്‍സി കോസ്​റ്റ്​​ അക്കൗണ്ടന്‍റ്​​ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്​. പ്രായപരിധി 1.4.2021ല്‍ 21-30 വയസ്സ്​. 2000 ഏപ്രില്‍ ഒന്നിനുശേഷമോ 1991 ഏപ്രില്‍ രണ്ടിനു മു​േമ്ബാ ജനിച്ചവരാകരുത്​. സംവരണ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

അപേക്ഷ ഫീസ്​ 750 രൂപ. SC/ST/PWD വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ ഫീസില്ല. നിര്‍ദേശാനുസരണം രജിസ്​റ്റര്‍ ചെയ്​ത്​ അപേക്ഷ ഓണ്‍ലൈനായി ഒക്​ടോബര്‍ 25നകം സമര്‍പ്പിക്കണം. ​െഡബിറ്റ്​/​െക്രഡിറ്റ്​ കാര്‍ഡ്​/ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​​ മുഖാന്തരം ഫീസ്​ അടക്കാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്​.

സെലക്​ഷന്‍ നടപടികള്‍ മൂന്നു​ ഘട്ടമായാണ്​. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷയില്‍ ഒബ്​ജക്​ടിവ്​ മാതൃകയില്‍ ഇംഗ്ലീഷ്​ ലാംഗ്വേജ്​, ക്വാണ്ടിറ്റേറ്റിവ്​ ആപ്റ്റിറ്റ്യൂഡ്​, റീസണിങ്​​ എബിലിറ്റി എന്നിവയില്‍ 100 ചോദ്യങ്ങളുണ്ടാകും. പരമാവധി 100 മാര്‍ക്കിന്​. ഒരു മണിക്കൂര്‍ സമയം ലഭിക്കും. രണ്ടാംഘട്ടം മെയിന്‍ പരീക്ഷയില്‍/ഒബ്​ജക്​ടിവ്​ ടെസ്​റ്റില്‍ റീസണിങ്​​ & കമ്ബ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്​, ​േഡറ്റ അനാലിസിസ്​ ആന്‍ഡ്​ ഇന്‍റര്‍പ്ര​ട്ടേ​ഷന്‍ ജനറല്‍/ഇക്കണോമി/ബാങ്കിങ്​ അവയര്‍നെസ്,​ ഇംഗ്ലീഷ്​ ലാംഗ്വേജ്​ എന്നിവയില്‍ 155 ചോദ്യങ്ങളുണ്ടാകും. 200 മാര്‍ക്കിന്​ 3 മണിക്കൂര്‍ സമയം ലഭിക്കും. ഒപ്പമുള്ള ഡിസ്​ക്രിപ്​റ്റിവ്​ ടെസ്​റ്റില്‍ കത്ത്​/ഉപന്യാസമെഴുത്ത്​, 50 മാര്‍ക്കിന്​, 30 മിനിറ്റ്​​ സമയം അനുവദിക്കും. മൂന്നാംഘട്ടം ഇന്‍റര്‍വ്യൂ, ഗ്രൂപ്​​ എക്​സര്‍സൈസ്​, 50 മാര്‍ക്കിന്​. കേരളത്തില്‍ പ്രിലിമിനറിക്ക്​ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളും മെയിന്‍ പരീക്ഷക്ക്​ ​ കൊച്ചിയും തിരുവനന്തപുരവും പരീക്ഷകേന്ദ്രങ്ങളാണ്​. മെറിറ്റടിസ്​ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 41,960 രൂപ അടിസ്​ഥാനത്തില്‍ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ഉള്‍​െപ്പടെ മറ്റ്​ ആനുകൂല്യങ്ങളുമുണ്ട്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group