ടെൻഡര്‍, ക്വട്ടേഷൻ നിയന്ത്രണങ്ങളില്ലാതെ സര്‍ക്കാര്‍ സേവനം നേരിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റെടുക്കാമെന്ന് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയത്തിലെ ഇളവുകളുടെ ഭാഗമാണിത്. നേരത്തേ ഐ.ടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ഇളവ് അനുവദിച്ചിരുന്നു. ഇപ്പോഴാണ് ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകളെയും ഉള്‍പ്പെടുത്തിയത്. ഇത്തരം കമ്ബനികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖയും സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പ് പുറത്തിറക്കി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ക്കാണ് അവസരം.
നൂറുകോടി രൂപയില്‍ കവിയാത്ത ആസ്തിയുള്ള ഐ.ടി, നോണ്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്ക് 50 -300 ലക്ഷം വരെ ചെലവിലൊതുങ്ങുന്ന സേവന/ ഉല്‍പന്നങ്ങളെ വകുപ്പുകള്‍ക്ക് പരിചയപ്പെടുത്താം. തുടര്‍ന്ന് ‘പരിശോധന കാലയള’വിന് (ഡെമോ ഡേയ്സ്) ശേഷം പ്രത്യേക സമിതിയുടെയും വകുപ്പുകളുടെയും അംഗീകാരത്തോടെ അവര്‍ക്ക് കരാറിലേര്‍പ്പെടാം. എന്നാല്‍, നിലവിലെ ബിസിനസ് പുനരുജ്ജീവിപ്പിച്ച് തട്ടിക്കൂട്ടിയ കമ്ബനികളെ ‘സ്റ്റാര്‍ട്ടപ്’ ഗണത്തില്‍പ്പെടുത്താനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.താല്‍പര്യമുള്ള കമ്ബനികള്‍ക്ക് സ്റ്റാര്‍ട്ടപ് വിലയിരുത്തല്‍ സമിതി (സ്റ്റാര്‍ട്ടപ് പ്രൊക്യുര്‍മെന്റ് കമ്മിറ്റി) മുമ്ബാകെ പ്രോജക്ടുകളുടെ ചെറു അവതരണം നടത്താം.
ഈ കടമ്ബ കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷനുമായി കരാറിലേര്‍പ്പെടാം. ഒന്നിലധികം പേരുണ്ടെങ്കില്‍ ലഘു ടെൻഡര്‍ നടപടിക്രമം പാലിക്കേണ്ടിവന്നേക്കും. ഐ.ടി സെക്രട്ടറിയാണ് സ്റ്റാര്‍ട്ടപ് വിലയിരുത്തല്‍ സമിതി ചെയര്‍മാൻ. കേരള സ്റ്റാര്‍ട്ടപ് മിഷൻ പ്രതിനിധി കണ്‍വീനറുമാണ്. ഈ സമിതി പച്ചക്കൊടി വീശിയാലേ കരാറിലേര്‍പ്പെടാനാകൂ. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി. ഈ കാലയളവില്‍ ഉല്‍പന്നം ലാഭകരമാണോ, ഗുണപ്രദമാണോ എന്ന് ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തണം.
കരാര്‍ തുകയുടെ 30 ശതമാനം ഒപ്പിടുമ്ബോഴും സേവനം കൈമാറുമ്ബോള്‍ 60 ശതമാനവും വാറന്റി കാലയളവിനു ശേഷം 10 ശതമാനവുമാണ് നല്‍കുക. സേവനവ്യവസ്ഥകള്‍ തെറ്റിച്ചാല്‍ പിഴയുമുണ്ട്. 2017ല്‍ ഐ.ടി. നയം വന്ന ശേഷമാണ് കേരള സ്റ്റാര്‍ട്ടപ് മിഷൻ രൂപവത്കരിച്ചത്. 2018ലാണ് അഞ്ച് ലക്ഷത്തില്‍ താഴെ വരുന്ന മൊബൈല്‍ ആപ്പുകള്‍ പോലുള്ള ഐ.ടി ബന്ധിത ഉല്‍പന്നങ്ങള്‍ വാങ്ങാൻ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഇനി പാർസൽ സർവീസില്ല
ദക്ഷിണ റെയിൽവേയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കി. ആർക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, *കണ്ണപുരം*, *ചെറുവത്തൂർ*, *പയ്യന്നൂർ, കാഞ്ഞങ്ങാട്* എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതും കയറ്റുന്നതുമാണ് മേയ് 24 മുതൽ ചെന്നൈ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽകൊമേഴ്‌സ്യൽ മാനേജർ നിർത്തലാക്കിയത്.
ഇനിമുതൽ ഈ പത്ത് സ്റ്റേഷനുകളിൽനിന്ന് ചരക്ക് സാധനങ്ങൾ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തിയ വിവരം രാജ്യത്തെ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അയച്ചിട്ടുണ്ട്.