ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച തുടങ്ങും. 8.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അഞ്ച്, എട്ട്, ഒമ്പത് ക്ലാസുകളിലെ ബോർഡ് പരീക്ഷയും തിങ്കളാഴ്ചമുതൽ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ നടത്താൻ കർണാടക ഹൈക്കോടതി അനുമതി നൽകിയത്. എസ്.എസ്.എൽ.സി. പരീക്ഷാകേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റർ ദൂരപരിധി നിരോധിതമേഖലയായിരിക്കും.
വിദ്യാർഥികൾക്കും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള അധ്യാപകർക്കും മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകൾ തടയുന്നതിന് പ്രത്യേക പരിശോധനകളുമുണ്ടാകും. 2750 പരീക്ഷാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.പരീക്ഷയ്ക്ക് രജിസ്റ്റർചെയ്തവരിൽ 4.4 ലക്ഷം ആൺകുട്ടികളും 4.3 ലക്ഷം പെൺകുട്ടികളുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഇംഗ്ലീഷ്, കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, ഉറുദു, മറാഠി എന്നീ ഭാഷാ പരീക്ഷകളാണ് നടക്കുക. ഏപ്രിൽ ആറിനാണ് പരീക്ഷ അവസാനിക്കുന്നത്.
ച്യൂയിംഗത്തിലെ ഉമിനീരില്‍നിന്നുള്ള DNA വഴിത്തിരിവായി; 43 വര്‍ഷം പഴക്കമുള്ള കൊലക്കേസില്‍ പ്രതി കുടുങ്ങി
വാഷിങ്ടണ്‍: 1980-ലെ കൊലപാതകക്കേസില്‍ 60-കാരനെ കുറ്റക്കാരനായി കണ്ടെത്തി മാള്‍ട്ടിനോമാ കൗണ്‍ടി ജില്ലാ കോടതി.യുഎസിലെ ഒറിഗോണില്‍ നടന്ന കൊലപാതക്കേസിലെ പ്രതിയായ റോബര്‍ട്ട് പ്ലിംപ്ടണ്‍ എന്നയാളെ ച്യൂയിംഗത്തിലെ ഡിഎൻഎ സാംപിളില്‍നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.ബാര്‍ബറ ടക്കര്‍ എന്ന 19-കാരിയുടെ കൊലപാതകത്തിലാണ് റോബര്‍ട്ട് പ്ലിംപ്ടണ്‍ എന്നയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 1980 ജനുവരി 15നാണ് കൊലപാതകം നടന്നത്. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിനായില്ല. അന്വേഷണം നീണ്ടുപോവുകയും ചെയ്തു.
ബാർബറയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോള്‍, സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവത്തില്‍നിന്ന് 2000ല്‍ ഒറിഗോണിലെ ക്രൈം ലാബ് ഡിഎൻഎ പ്രൊഫൈല്‍ വികസിപ്പിച്ചു. 2021ലാണ് റോബർട്ടിലേക്ക് അന്വേഷണം എത്തിയത്. ഇയാള്‍ ചവച്ചുതുപ്പിയ ച്യൂയിംഗത്തിലെ സ്രവവത്തില്‍നിന്ന് കണ്ടെത്തിയ ഡി.എന്‍.എയും ബാര്‍ബറയുടെ യോനിയില്‍നിന്ന് ശേഖരിച്ച സ്രവത്തില്‍നിന്ന് കണ്ടെത്തിയ ഡി.എന്‍.എയും ഒന്നാണെന്ന് തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു.അങ്ങനെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2021 ജൂണ്‍ 8-ന് പോലീസ് റോബര്‍ട്ട് പ്ലിംപ്ടണെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിന്റെ തുടർവാദം ജൂണില്‍ നടക്കും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി.