ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം.മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്.4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.
ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 72,031 ആണ്‍കുട്ടികളും 68,672 പെണ്‍കുട്ടികളുമാണ്. എയിഡഡ് സ്കൂളുകളില്‍ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആണ്‍കുട്ടികളും 1,23,900 പെണ്‍കുട്ടികളുമാണ്. അണ്‍ എയിഡഡ് സ്കൂളുകളില്‍ ആകെ 27,092 കുട്ടികള്‍ പരീക്ഷ എഴുതി. 14,103 ആണ്‍കുട്ടികളും 12,989 പെണ്‍കുട്ടികളുമാണുള്ളത്.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്ബത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.
കെഎസ്ഇബി നഷ്ടത്തിലായതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി.
കെഎസ്ഇബി നഷ്ടത്തിലായതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും .ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നുഅഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്.
ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂണ്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കൂടുതല്‍ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുരുതെന്ന ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പിലുയര്‍ന്നിരുന്നു.അടുത്തിടെ സര്‍ചാര്‍ജ്ജ് കൂടിയതിന്റെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേല്‍ അടുത്ത ഇരുട്ടടിവരുന്നത്.