Home Featured കര്‍ണാടക എസ്.എസ്.എല്‍.സി, പി.യു പരീക്ഷ തീയതി പ്രഖ്യാപിച്ചു

കര്‍ണാടക എസ്.എസ്.എല്‍.സി, പി.യു പരീക്ഷ തീയതി പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി, രണ്ടാം വർഷ പി.യു പരീക്ഷ ടൈംടേബിള്‍ കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) പ്രഖ്യാപിച്ചു.മാർച്ച്‌ ഒന്നു മുതല്‍ മാർച്ച്‌ 22 വരെ രണ്ടാംവർഷ പ്രീ-യൂനിവേഴ്സിറ്റി പരീക്ഷയും മാർച്ച്‌ 25 മുതല്‍ ഏപ്രില്‍ ആറുവരെ എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും. വിശദമായ പരീക്ഷ ഷെഡ്യൂള്‍ www.kseab.karnataka.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർ, ഹൈസ്കൂള്‍ പ്രധാനാധ്യാപകർ, പ്രീ-ഗ്രാജ്വേറ്റ് കോളജ് പ്രിൻസിപ്പല്‍മാർ എന്നിവർ ടൈംടേബിള്‍ പ്രിന്റ് എടുത്ത് സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡില്‍ പ്രദർശിപ്പിക്കണം.

രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം മാംസം വില്‍ക്കുന്ന കടകള്‍ അടക്കാൻ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് മാംസം വില്‍ക്കുന്ന കടകള്‍ അടക്കാൻ ഉത്തരവിട്ട് യു.പി സർക്കാർ.യു.പി ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. പ്രതിഷ്ഠാദിനത്തില്‍ സമ്ബൂർണ്ണ മദ്യനിരോധനം യു.പിയില്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദേശം.ചീഫ് സെക്രട്ടറി ഡി.എസ് മിശ്ര ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. ജനുവരി 14 മുതല്‍ 21 വരെ ശുചീകരണ പ്രവർത്തനങ്ങളും യു.പിയില്‍ നടക്കും.

സർക്കാർ കെട്ടിടങ്ങളും ക്ഷേത്രങ്ങളും ജനുവരി 22 മുതല്‍ 26 വരെ ദീപാലംകൃതമാക്കാനും നിർദേശമുണ്ട്. ഇത് കർശനമായി പാലിക്കണമെന്നും മിശ്ര നിർദേശിച്ചു.സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ നിന്നും അയോധ്യയിലേക്ക് ഗ്രീൻ കോറിഡോറുകള്‍ നിർമിക്കാനും ചീഫ് സെക്രട്ടറിയുടെ നിർദേശമുണ്ട്. വഴിയില്‍ അനധികൃത നിർമാണം മൂലം തടസ്സം നേരിടുന്നുണ്ടെങ്കില്‍ അത് ഉടൻ നീക്കണമെന്നും യു.പി ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാർ, വ്യവസായികള്‍, സെലിബ്രിറ്റികള്‍,വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 7,000ത്തിലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ ചൊവ്വാഴ്ച അയോധ്യയില്‍ ആരംഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group