വർദ്ധിച്ചുവരുന്ന ലിബറൽ ചിന്താഗതിയും മതനിരാസവും സാമൂഹിക വ്യവസ്ഥിതികളെ തകർക്കുമെന്ന് എസ്എസ്എഫ് ജില്ലാ കൗൺസിൽ… അത്തരം അസന്മാർഗിക ചിന്തകളിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുക എന്നുള്ളതാണ് പുതിയ കാലത്തെ സംഘടനാ ദൗത്യങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് ജില്ലാ കൗൺസിലിൽ സംസാരിച്ചുകൊണ്ട് വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദിപറഞ്ഞു.അറുപതോളം യൂണിറ്റുകളിലും 7 ഡിവിഷനുകളിലും കൗൺസിലുകൾ പൂർത്തീകരിച്ച്ശേഷം ഇന്നലെ ശിവാജി നഗറിലെ പുരുഷന്‍ ഹാളിൽ നടന്ന ജില്ലാ കൗൺസിൽ മീറ്റിൽ ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറോളം നൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.
പരിപാടി താജുദ്ദീൻ ഫാളിലിഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഷബീബ് അൾസൂരും സാമ്പത്തിക റിപ്പോർട്ട് മജീദ് മാർത്തഹള്ളിയുംക്യാമ്പസ് റിപ്പോർട്ട് സിനാൻ യശ്വന്ത്പുരവും അവതരിപ്പിച്ചുമറ്റു തസ്തികകളിലെ റിപ്പോർട്ടുകൾ അതത് സെക്രട്ടറിമാർ സദസ്സിനു മുന്നിൽ സമർപ്പിച്ചു ഷംസുദ്ദീൻ അസ്ഹരിയുടെഅധ്യക്ഷതയിൽ ചേർന്നപരിപാടി സ്റ്റേറ്റ് സെക്രട്ടറിമുനീർ സഖാഫിപുനഃസംഘടനയ്ക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് :അബ്ദുല്ലത്തീഫ് നഈമി ജനറൽ സെക്രട്ടറി ഷബീബ് അൾസൂർ ഫിനാൻഷ്യൽ സെക്രട്ടറി അക്തർ ഹുസൈൻഎന്നിവർ അടക്കം വ്യത്യസ്തമായ പത്ത് തസ്തികകളിലേക്ക്സെക്രട്ടറിമാരെ നിയോഗിക്കലോടെ പുതിയ കമ്മിറ്റി നിലവിൽ വന്നുജാഫർ നൂറാനി അനസ് സിദ്ധിഖി, സ്വാലിഹ് ടി സിഎന്നിവർ ആശംസകൾ അറിയിച്ചു സിനാൻ യശ്വന്തപുരം നന്ദി പറഞ്ഞു.
വൈദ്യുതി ഉപയോഗം കൂടുന്നു; നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധനയുണ്ടാകും
തൊടുപുഴ: വേനല്‍ക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. 86.20 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ വൈദ്യുതി ഉപയോഗം.ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 47 ശതമാനമാണ് ജലനിരപ്പ്. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 ശതമാനം ജലമുണ്ടായിരുന്നു.പുറത്ത് നിന്നും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വാങ്ങുന്നത്.
അതുകൊണ്ടുതന്നെ രാത്രി ഏഴ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധനയുണ്ടാകും. യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ വിതരണക്കാര്‍ക്ക് അനുമതി നല്‍കി.സംസ്ഥാനത്ത് പലയിടത്തും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യമാണ് നിലവിലുളളത്. ഈ മാസം മൂന്ന് ദിവസത്തെ ഉപയോഗം തന്നെ 85ദശലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ ദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെക്കോര്‍ഡ്.