ആരാധകര്‍ കാത്തിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ പ്രിവ്യൂ ലോഞ്ച് ചെയ്തിരുന്നു. ഇതിനോടകം തന്നെ ആക്ഷന്‍ പാക്ക്ഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര, പ്രിയമണി തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദീപിക പദുക്കോണിന്റെ സ്‌പെഷ്യല്‍ അപ്പിയറന്‍സും ചിത്രത്തിലുണ്ട്.എന്നാല്‍ ഈ പ്രിവ്യൂവില്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഷാരൂഖിന്റെ മൊട്ടത്തല ലുക്കാണ്.ഇത്രയും കാലത്തെ സിനിമ കരിയറില്‍ ആദ്യമായാണ് ഷാരൂഖ് ഖാന്‍ മൊട്ടത്തലയില്‍ അഭിനയിക്കുന്നത്. പിവ്യൂവിന്റെ അവസാനം പഴയ ഹിന്ദി ഗാനത്തിന് ഷാരൂഖ് ചുവടുവയ്ക്കുന്നുണ്ട്.
പ്രിവ്യൂവിന് കൈയ്യടി ലഭിക്കുന്നുണ്ടെങ്കിലും ഷാരൂഖിന്റെ മൊട്ടലുക്കിന് ഏറെ ട്രോളും ലഭിക്കുന്നുണ്ട.മറ്റ് ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ഷാരൂഖിന്റെ ഡാന്‍സ് വീഡിയോ പ്രചരിക്കുന്നുണ്ട്. ചമക് ചല്ലോ എന്ന ഗാനം പശ്ചാത്തലത്തില്‍ ഇട്ട് ഇറക്കിയ വീഡിയോയാണ് ഏറെ വൈറല്‍. ഇത് സ്റ്റെപ്പിന് ചേരുന്നുണ്ട് എന്നതാണ് രസകരം.ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം.’റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.ഒരു അന്വേഷണോദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.നടന്‍ വിജയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരുടെ ഗസ്റ്റ് റോളുകള്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശക്തി പദ്ധതിയില്‍ ഒരു മാസത്തിനിടെ 16.73 കോടി സൗജന്യ യാത്ര
ഒരു മാസം പൂര്‍ത്തിയാക്കിയ ശക്തി പദ്ധതിയില്‍ ഇതുവരെ 16.73 കോടി പേര്‍ സൗജന്യ യാത്ര ഉപയോഗപ്പെടുത്തി.എൻ.ഡബ്ല്യു.കെ.ആര്‍.ടി.സിയിലാണ് ഏറ്റവും കൂടുതല്‍ വനിത യാത്രക്കാര്‍ സഞ്ചരിച്ചത്. ജൂണ്‍ 11 മുതലാണ് ശക്തി പദ്ധതി നിലവില്‍ വന്നത്. സര്‍ക്കാര്‍ നടത്തുന്ന എല്ലാ ട്രാൻസ്‌പോര്‍ട്ട് ബസുകളിലും ഒരു മാസത്തിനിടെ 32.89 കോടി യാത്രക്കാര്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്തു, അതില്‍ 16.73 കോടി സ്ത്രീകളായിരുന്നു. ഇത് മൊത്തം യാത്രക്കാരുടെ 50.86 ശതമാനമാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് സാമൂഹിക ക്ഷേമ പദ്ധതികളില്‍ ആദ്യം നടപ്പാക്കിയത് ‘ശക്തി’ പദ്ധതിയാണ്.
ജൂണ്‍ 11നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചതിനുശേഷം കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തിയത് ജൂലൈ നാലിനാണ്. 1,20,04,725 ആളുകള്‍ യാത്ര ചെയ്തു, അതില്‍ 70,15,397 കോടി സ്ത്രീകളാണ്, ഇത് മൊത്തം യാത്രക്കാരുടെ 58.43 ശതമാനം വരും.ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ (കെ.എസ്.ആര്‍.ടി.സി) 9.69 കോടി യാത്രക്കാരെ കയറ്റി, അതില്‍ 52.52 ശതമാനം സ്ത്രീകളാണ്.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ (ബി.എം.ടി.സി) 11.17 കോടി യാത്രക്കാരെ കയറ്റി അയച്ചു, അതില്‍ 5.38 കോടി സ്ത്രീകളായിരുന്നു, ഇത് 48.16 ശതമാനമാണ്. നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാൻസ്‌പോര്‍ട്ടേഷൻ കോര്‍പറേഷനാണ് (എൻ.ഡബ്ല്യു.ആര്‍.ടി.സി) ഏറ്റവും കൂടുതല്‍ സ്ത്രീ യാത്രക്കാര്‍, 55.53 ശതമാനം. അതേസമയം, കല്യാണ കര്‍ണാടക റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷനിലാണ് ഏറ്റവും കുറവ് സ്ത്രീ യാത്രക്കാര്‍ രേഖപ്പെടുത്തിയത്, 46.75 ശതമാനം.
വനിത യാത്രക്കാരുടെ ടിക്കറ്റ് മൂല്യം കെ.എസ്.ആര്‍.ടി.സിയില്‍ 151.25 കോടിയും എൻ.ഡബ്ല്യു.കെ.ആര്‍.ടി.സി 103.51 കോടിയും കെ.കെ.ആര്‍.ടി.സി 77.62 കോടിയും ബി.എം.ടി.സി 69.56 കോടിയുമാണ്. ഈ മാസത്തെ ‘ശക്തി’ പദ്ധതിയുടെ ആകെ ചെലവ് 401.94 കോടിയാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മൊത്തം 3,147 അധിക ട്രിപ്പുകള്‍ സര്‍വിസ് നടത്തി.