Home Featured ചെന്നൈയിൽ വന്ന് എന്റെ സിക്സ് പാക്ക് പോയി’! തമിഴ് ആരാധകരോട് ഷാറൂഖ് ഖാൻ

ചെന്നൈയിൽ വന്ന് എന്റെ സിക്സ് പാക്ക് പോയി’! തമിഴ് ആരാധകരോട് ഷാറൂഖ് ഖാൻ

ബോളിവുഡിലാണ് സജീവമെങ്കിലും സൗത്തിലും ഷാറൂഖ് ഖാന് ആരാധകരേറെയാണ്. കോളിവുഡ് ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ജവാനാണ് ഇനി പുറത്തിറങ്ങാനുളള കിങ് ഖാൻ ചിത്രം. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദർശനത്തിനെത്തുന്നുണ്ട്.ഇപ്പോഴിതാ ചെന്നൈ ഭക്ഷണത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഷാറൂഖ്. ജവാന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ വളരെയധികം നന്ദിയുണ്ട്.

തമിഴ് സിനിമകൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. മികച്ച ചിത്രങ്ങളാണ് തമിഴിൽ നിന്നുണ്ടാകുന്നതെന്ന് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു. സിനിമകൾ മാത്രമല്ല ഇവിടത്തെ ഭക്ഷണവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മികച്ച വിഭവങ്ങൾ ഞാൻ ഇവിടെ നിന്ന് കണ്ടെത്തി. ഇവിടെ വന്നപ്പോൾ എന്റെ സിക്സ് പാക്ക് നഷ്ടമായി.

എന്നാൽ ഇപ്പോൾ തിരിച്ചു കിട്ടിയിട്ടുണ്ട്’- ഷാറൂഖ് ഖാൻ തന്റെ സ്ഥിരം ശൈലിയിൽ സദസിൽ ചിരിനിറച്ചുകൊണ്ട് പറഞ്ഞു.സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. യോഗി ബാബു, പ്രിയാമണി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാമുകിയെ കാണാന്‍ പുലര്‍ച്ചെ പിസയുമായെത്തി; മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കാമുകിയെ കാണാൻ പുലര്‍ച്ചെ എത്തിയ യുവാവിന് മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ദാരുണാന്ത്യം.ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷൊഹൈബ്(20) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ ബോരബണ്ഡയിലായിരുന്നു സംഭവം.പുലര്‍ച്ചെ പിസയും വാങ്ങിയാണ് ഷൊഹൈബ് കാമുകി താമസിക്കുന്ന മൂന്നുനിലകെട്ടിടത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്നതിടെ ആരുടെയോ കാലൊച്ചകള്‍ കേട്ടു.ഇത് പെണ്‍കുട്ടിയുടെ പിതാവായിരിക്കുമെന്ന് കരുതിയ യുവാവ്, ടെറസില്‍ ഒളിക്കാൻ ശ്രമിച്ചു.

ഇതിനിടെയാണ് താഴേക്ക് തെന്നിവീണതെന്നും വീഴ്ചയില്‍ വൈദ്യുതലൈനില്‍ ശരീരം തട്ടിയതായും പൊലീസ് പറഞ്ഞു.നിലത്തുവീണ് ഗുരുതരപരിക്കേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group