ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയില്‍ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം.ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി.രാസലഹരി ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിലുണ്ടെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞു.
ഇവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇന്‍ഡസ്ട്രി നന്നാകാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ‘സിനിമ പകുതിയാകുമ്ബോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ന് നിഗമിന് സംശയം, എഡിറ്റ് കാണാന്‍ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകള്‍ക്കും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ന് ചെയ്യുന്നത്.
ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഒപ്പിട്ട് നല്‍കുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല’, രഞ്ജിത്ത് പറഞ്ഞു. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങള്‍ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കെ.ആര് നഗറില്‍ ആവേശമായി; പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ
മൈസൂരുവില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കെ.ആര് നഗറിലേക്ക് സര്‍ക്കാര്‍ ബസില്‍ എത്തുമ്ബോള്‍ സമയം വൈകീട്ട് അഞ്ചുമണി.മൈസൂരു ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായുള്ള പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് നേരത്തേതന്നെ ഇവിടെ റോഡരികില്‍ തടിച്ചുകൂടിയിരിക്കുന്നത്.
സ്ത്രീകളുടെയും പ്രായമായവരുടെയും വന്കൂട്ടമുണ്ടായിരുന്നു.നേരത്തെ ടി. നരസിപ്പുരയിലെ പ്രചാരണത്തിലും ഹനൂരിലെ വനിത കണ്‍വെന്‍ഷനിലും പങ്കെടുത്തതിന്റെ ക്ഷീണമൊന്നും അശ്ശേഷമില്ലാതെ തൂവെള്ള സല്‍വാറുമണിഞ്ഞ് നിറഞ്ഞ പുഞ്ചിരിയോടെ 5.30ഓടെ പ്രിയങ്ക തുറന്ന വാഹനത്തില്‍ കെ.ആര് നഗറിന്റെ ആവേശത്തിലേക്കെത്തി. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. രവിശങ്കറും ഹുന്‍സൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എച്ച്.പി. മഞ്ജുനാഥും ഒപ്പമുണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്കുശേഷം പ്രിയങ്ക മെസൂരുവിലേക്ക് പോയി. ബി.ജെ.പി ഒരു ശക്തിയേ അല്ലാത്ത, ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കെ.ആര് നഗര്‍.ജെ.ഡി.എസിന്റെ കോട്ടയായ ഇവിടെ സിറ്റിങ് എം.എല്‍.എയായ സ.ര മഹേഷാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. മൂന്നുതവണ തുടര്‍ച്ചയായി എം.എല്‍.എയായ ഇദ്ദേഹം നാലാംതവണയാണ് ജനവിധി തേടുന്നത്. പിതാവ് അധ്യാപകന് ആയതിനാല്‍ ‘ടീച്ചറുടെ മകന്’ എന്നും അറിയപ്പെടുന്ന മഹേഷിനെപ്പറ്റി പറയാന്‍ ജനങ്ങള്‍ക്ക് നൂറുനാവാണ്.
കോവിഡ് സമയത്ത് സൗജന്യ ഭക്ഷണക്കിറ്റുകള്‍ നല്‍കിയും സ്വന്തം സ്ഥാപനത്തില്‍ ആശുപത്രി സൗകര്യമടക്കം ഒരുക്കിയും ജനങ്ങള്‍ക്ക് തണലേകിയ മഹേഷ് തന്നെ ഇത്തവണയും ജയിക്കുമെന്ന് ജനങ്ങള്‍ ഉറപ്പിച്ചുപറയുന്നു. കഴിഞ്ഞ ദിവസം മഹേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നടത്തിയ യാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. മൂന്നുതവണ മത്സരിച്ചെങ്കിലും തോറ്റ ഡി. രവിശങ്കറിനെ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
നല്ലൊരു പോരാട്ടത്തിനുപോലും മണ്ഡലത്തില്‍ ശക്തിയില്ലാത്ത ബി.ജെ.പിക്കായി ഹൊസഹള്ളി വെങ്കടേഷാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പി നേടിയത് 2716 വോട്ടുമാത്രമാണ്. മൈസൂരു മേഖലയിലെ ബി.ജെ.പിയുടെ അശക്തിയുടെ ഉദാഹരണം കൂടിയാണ് ഈ മണ്ഡലം.