മൈസൂരു–ബെംഗളൂരു ദേശീയ പാതയിലെ 7 കിലോമീറ്റർ ദൂരം വരുന്ന ശ്രീരംഗപട്ടണ ബൈപാസും തുറന്നു.ഇതോടെ 10 വരിയായി വികസിപ്പിച്ച ദേശീയപാതയിലെ 5 ബൈപാസ് റോഡുകളിലൂടെയും ഗതാഗതം സുഗമമായി.
ബിഡദി (7 കിലോമീറ്റർ), രാമനഗര-ചന്നപ ട്ടണ (22 കിലോമീറ്റർ), മറ്റൂർ (7 കി ലോമീറ്റർ), മണ്ഡ്യ (10 കിലോമീ റ്റർ) ബൈപാസുകൾ നേരത്തെ തുറന്നിരുന്നു. തിരക്കേറിയ ടൗണുകൾ ഒഴിവാക്കി നിർമിച്ച ബൈപാസിലൂടെ വാഹനങ്ങൾക്ക് കുരുക്കില്ലാതെ സഞ്ചരിക്കാം.
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം; അമിത് ഷാ
70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഹരിയാനയില്‍ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ അഴിമതി കുറഞ്ഞതായും സമസ്ത മേഖലയിലും വികസന നേട്ടങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.