ഇപ്പോള്‍ വളരെ പ്രശസ്തമായ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആന്‍ഡ്രോയ്ഡ് ആപ്പില്‍ വൈറസിനെ കണ്ടെത്തി. ‘സ്ക്വിഡ് വാള്‍പേപ്പര്‍ 4കെ എച്ച്‌ഡി’ എന്ന ആപ്പിലാണ് ജോക്കര്‍ മാല്‍വെയര്‍ ഉള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ടെത്തലിനു പിന്നാലെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ആപ്പുകളും എസ്‌എംഎസ് സബ്സ്ക്രിപ്ഷനുകളും ഫോണില്‍ ആക്ടീവാകും. ഇതിലൂടെ ഉപഭോക്താവിന് പണം നഷ്ടമാവാനുള്ള സാധ്യതകള്‍ വളരെയേറെ ഉണ്ടെന്നും സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ വ്യക്തമാക്കുന്നു.