Home Featured ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ വിതരണം തുടങ്ങി

ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ വിതരണം തുടങ്ങി

by മാഞ്ഞാലി

ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ വിതരണം തുടങ്ങി.ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. ട്രാന്‍സ്െജഡര്‍ വിഭാഗത്തിനായി പ്രത്യേക ക്യാമ്ബ് നടത്തിയാണ് ചൊവ്വാഴ്ച കുത്തിവെപ്പ്​ തുടങ്ങിയത്.

ബംഗളൂരുവിലെ ട്രാന്‍സ്ജെഡര്‍ വിഭാഗത്തിന് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ മൂന്നുവരെ ഒാള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍നിന്നും ട്രാന്‍സ്ജെഡര്‍ വിഭാഗങ്ങള്‍ക്ക് സ്പുട്നിക് -5, കോവിഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group