Home Featured സ്ഫടികം 4 കെ യൂട്യൂബില്‍

സ്ഫടികം 4 കെ യൂട്യൂബില്‍

കൊച്ചി: മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. പുതിയ സാങ്കേതിക മികവില്‍ തീയറ്ററില്‍ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.രണ്ടാം വരവില്‍ മോശമല്ലാത്ത കളക്ഷന്‍ സ്ഫടികം 4 കെ റീമാസ്റ്റര്‍ നേടിയിരുന്നു. ഇപ്പോള്‍ യൂട്യൂബില്‍ എത്തിയിരിക്കുകയാണ് ചിത്രം.മുന്‍പ് സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

145 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം നടത്തിയത്. മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു.റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. മറ്റ് ചിലവുകളും കൂട്ടിയാല്‍ മൂന്ന് കോടിക്ക് അടുത്ത് വരും. ഈ തുക തിയറ്ററുകളില്‍ നിന്നു തന്നെ തിരിച്ചുപിടിച്ചിരുന്നു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.മാറ്റിനി നൌ എന്ന യൂട്യൂബ് ചാനലിലാണ് പുതിയ സാങ്കേതിക തികവോടെ വീണ്ടുംസ്ഫടികം കാണാന്‍ കഴിയുക. ഇതിനകം രണ്ട് ലക്ഷത്തോളം വ്യൂ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

ബംഗളുരു നഗരത്തിലെ വായുമലിനീകരണത്തോത് കണ്ടെത്താൻ ഡ്രോണുകൾ

ബെംഗളൂരു: ഡ്രോണുകളുപയോഗിച്ച് നഗരത്തിലെ വായുമലിനീകരണത്തോത് കണ്ടെത്താൻ പദ്ധതിയുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻ.ഐ.എ.എസ്.). നഗരത്തിൽ വായുമലിനീകരണം ഏറ്റവും കൂടിയ പ്രദേശങ്ങളിൽ പ്രത്യേക സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടം തുടങ്ങിയതായി എൻ.ഐ.എ.എസ്. അധികൃതർ അറിയിച്ചു.കൃത്യമായ ഇടവേളകളിലാണ് ഡ്രോണുകളുപയോഗിച്ച് വിവരശേഖരണം നടത്തുക. തുടർന്ന് ഈ വിവരങ്ങൾ ക്രോഡീകരിക്കും.

നിലവിൽ വായുമലിനീകരണം കണ്ടെത്താനുള്ള സംവിധാനങ്ങളെക്കാൾ ഡ്രോൺ ഉപയോഗിച്ചുള്ള വിവരശേഖരണം കൂടുതൽ കാര്യക്ഷമമെന്നാണ് വിലയിരുത്തൽ. എൻവയൺമെന്റ് മാനേജ്‌മെന്റ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.തുടക്കത്തിൽ വാഹനത്തിരക്കേറിയ 35 ജങ്ഷനുകൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 36 ഇടങ്ങൾ, വ്യവസായസ്ഥാപനങ്ങൾ കൂടുതലുള്ള മൂന്നു പ്രദേശങ്ങൾ, സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന ഏഴു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് വായുമലിനീകരണത്തോത് അളക്കുന്നത്.

50 അംഗങ്ങളടങ്ങിയ വൊളന്റിയർമാരാണ് വിവരശേഖരണത്തിനും കോഡ്രീകരണത്തിനും നേതൃത്വം നൽകുക. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ബി.ബി.എം.പി.ക്കും കൈമാറും.രാജ്യത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. മലിനീകരണത്തോത് കുറയ്ക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ സംസ്ഥാനസർക്കാരും ബി.ബി.എം.പി.യും ആവിഷ്‌കരിച്ചുവരുകയാണ്. നേരത്തേ മലിനീകരണം കുറയ്ക്കാനാവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ബി.ബി.എം.പി. സന്നദ്ധസംഘടനകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group