മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ മൈസൂരു സന്ദർശനത്തിന്റെ മുന്നോടിയായി അദ്ദേഹത്തിന്റെ സുരക്ഷാചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) അധികൃതർ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചു. മൈസൂരു വിമാനത്താവളം, ഓവൽ മൈതാനം, കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാല തുടങ്ങി പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങൾ എസ്.പി.ജി. സംഘം ബുധനാഴ്ച പരിശോധിച്ചു.
മൈസൂരു സർവകലാശാലയുടെ ക്രാഫോഡ് ഹാളിനു എതിർവശത്തെ ഓവൽ മൈതാനിയിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുക. ശനിയാഴ്ച വൈകീട്ടാണ് ഡൽഹിയിൽനിന്ന് പ്രത്യേകവിമാനത്തിൽ പ്രധാനമന്ത്രി എത്തുക. ഞായറാഴ്ച ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികം, ബന്ദിപ്പുർ, മുതുമലൈ കടുവാസങ്കേതങ്ങളിലെ സന്ദർശനം എന്നീ പരിപാടികളിൽ പങ്കെടുക്കും. ഓസ്‌കർ അവാർഡ് നേടിയ ‘ദ എലഫെന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലെ ആനക്കുട്ടിയെ പരിപാലിച്ച ബൊമ്മൻ, ബെല്ലി എന്നിവരെ പ്രധാനമന്ത്രി അനുമോദിക്കും.
കര്‍ണാടക: കോണ്‍ഗ്രസ് 42 മണ്ഡലങ്ങളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കൂടുവിട്ടെത്തിയവര്‍ക്ക് സീറ്റുമായി രണ്ടാം പട്ടിക
ബംഗളൂരു: മറ്റ് പാര്‍ട്ടികളില്‍നിന്ന് എത്തിയവരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക.ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര യോഗം 42 പേരുടെ പട്ടിക അംഗീകരിച്ചത്. അടുത്തിടെ മറ്റ് പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയ എന്‍.വൈ. ഗോപാലകൃഷ്ണ, ബാബുറാവു ചിഞ്ചാന്‍സുര്‍, എസ്.ആര്‍ ശ്രീനിവാസ്, വി.എസ്. പാട്ടീല്‍ എന്നിവര്‍ക്ക് സീറ്റുണ്ട്.
എന്നാല്‍, മൈസൂരുവിലെ വരുണയില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രണ്ടാം സീറ്റായി മത്സരിക്കാനാഗ്രഹിച്ച കോലാര്‍ മണ്ഡലം രണ്ടാം പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. മുന്‍ ബി.ജെ.പി എം.എല്‍.സി ബാബുറാവു ചിഞ്ചാന്‍സൂറിന് യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കല്‍ മണ്ഡലമാണ് നല്‍കിയത്.ചിറ്റാപൂരില്‍നിന്ന് മൂന്നുതവണയും ഗുര്‍മിത്കലില്‍നിന്ന് രണ്ടുതവണയും എം.എല്‍.എയായ ഇദ്ദേഹം 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പരാജയപ്പെടുകയും തുടര്‍ന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുകയുമായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ നിലവിലെ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തോല്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. 2022ല്‍ ബി.ജെ.പി എം.എല്‍.സിയായി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.എം.എല്‍.എ സ്ഥാനം രാജിവെച്ചെത്തിയ മുന്‍ ബി.ജെ.പി നേതാവ് എന്‍.വൈ. ഗോപാലകൃഷ്ണ ചിത്രദുര്‍ഗ ജില്ലയിലെ മൊളഗാല്‍മുരു മണ്ഡലത്തില്‍ (എസ്.ടി) നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.
കഴിഞ്ഞ തവണ ബെല്ലാരി ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ജെ.ഡി.എസ് മുന്‍ എം.എല്‍.എ എസ്.ആര്‍ ശ്രീനിവാസിനെ ഗുബ്ബി മണ്ഡലത്തിലാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്.അദ്ദേഹം എം.എല്‍.എയായത്. ബി.ജെ.പി വിട്ടെത്തിയ വി.എസ് പാട്ടീലിന് ഉത്തരകന്നടയിലെ യെല്ലാപൂര്‍ മണ്ഡലമാണ് നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ ജെ.ഡി.എസ് വിട്ട് എത്തിയ വൈ.എസ്.വൈ ദത്തക്ക് പക്ഷേ കാടൂര്‍ മണ്ഡലം നല്‍കിയില്ല.
ഇവിടെ കെ.എസ്. ആനന്ദാണ് മത്സരിക്കുക.കര്‍ഷകസംഘടനകളുടെ ശക്തികേന്ദ്രമായ മേലുകൊട്ടെ മണ്ഡലത്തില്‍ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കാണ് കോണ്‍ഗ്രസ് പിന്തുണ. ഇവിടെ പ്രമുഖ കര്‍ഷക നേതാവ് കെ.എസ് പുട്ടണ്ണയുടെ മകന്‍ ദര്‍ശന്‍ പുട്ടണ്ണയാണ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ജെ.ഡി.എസാണ് ഇവിടെ ജയിച്ചത്.മുന്‍ മുഖ്യമന്ത്രി ധരംസിങ്ങിന്‍റെ മകന്‍ വിജയ് ധരം സിങാണ് ബസവ കല്യാണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റായ ബദാമിയില്‍ ബി.ബി ചിമ്മനകട്ടിയാണ് മത്സരിക്കുക.
2018ല്‍ തന്‍റെ സീറ്റ് സിദ്ധരാമയ്യക്ക് വേണ്ടി അദ്ദേഹം വിട്ടുനല്‍കുകയായിരുന്നു. മുന്‍മന്ത്രിമാരായ വിനയ് കുല്‍കര്‍ണി (ധാര്‍വാഡ്), സന്തോഷ് എസ്. ലാഡ് (കല്‍ഘട്ട്ഗി), എച്ച്. ആഞ്ജനേയ (ഹെളല്‍കെരെ -എസ്.സി), കിമ്മനെ രത്നാകര്‍ (തീര്‍ഥഹള്ളി).ബി. ശിവറാം (ബേലൂര്‍), ആര്‍.ബി. തിമ്മപുര്‍ (മുധോള്‍ -എസ്.സി ), എച്ച്.വൈ. മെറ്റി (ബാഗല്‍കോട്ട്), എന്നിവരാണ് മറ്റ് പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. 124 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് നേരത്തേ പുറത്തിറക്കിയിരുന്നു. ഇനി 58 മണ്ഡലങ്ങളിലാണ് പ്രഖ്യാപനം വരാനുള്ളത്. ബി.ജെ.പി പട്ടിക ഇതുവരെ വന്നിട്ടില്ല.