Home Featured ബെംഗളൂരു: നഗരത്തിൽ ബിബിഎംപി പുതിയതായി സ്ഥാപിച്ച ബോർഡുകളിൽ വ്യാപകമായ അക്ഷരതെറ്റുകൾ കണ്ടെത്തി.

ബെംഗളൂരു: നഗരത്തിൽ ബിബിഎംപി പുതിയതായി സ്ഥാപിച്ച ബോർഡുകളിൽ വ്യാപകമായ അക്ഷരതെറ്റുകൾ കണ്ടെത്തി.

ബെംഗളൂരു: നഗരത്തിലെ പാർപ്പിട മേഘലകളിൽ ബിബിഎംപി പുതിയതായി സ്ഥാപിച്ച സ്ഥലനാമ ബോർഡുകളിൽ വ്യാപകമായ അക്ഷരതെറ്റുകൾ കണ്ടെത്തി.കന്നടയിലും ഇംഗ്ലീഷിലും സ്ഥാപിച്ച ബോർഡുകളിലാണ് വികൃതമായ രീതിയിൽ സ്ഥലപേരുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയിരിക്കുന്നത്ഈ വർഷം ആദ്യം സാമൂഹിക പരിഷ്കർത്താവായ രാജാ റാം മോഹൻ റോയിയുടെ പേരിലുള്ള ബെംഗളുരു റോഡിന്റെ സൈൻബോർഡ് അക്ഷരപ്പിശകിനെക്കുറിച്ച് ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയിയുടെ പേര് എങ്ങനെയാണ് തെറ്റായി എഴുതിയതെന്ന് അന്ന് എക്സിലൂടെ ചൂണ്ടിക്കാട്ടിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കൊങ്കണ്‍വഴിയുള്ള തീവണ്ടികളുടെ സമയമാറ്റം ഇന്നുമുതല്‍

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ഇന്നുമുതല്‍ . ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും.വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും.ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ഡല്‍ഹിയിലെത്തും.വെരാവല്‍-തിരുവനന്തപുരം-വെരാവല്‍ പ്രതിവാര എക്‌സ്പ്രസ് വെരാവലില്‍നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്തെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group