Home Featured ബെംഗളൂരു:ഒക്ടോബർ 5 ന് യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്കു സ്പെഷൽ ട്രെയിൻ സർവീസ്

ബെംഗളൂരു:ഒക്ടോബർ 5 ന് യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്കു സ്പെഷൽ ട്രെയിൻ സർവീസ്

ബെംഗളൂരു: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്കു സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിജയദശമി ദിനമായ 5നാണ് യശ്വന്ത്പുര കണ്ണൂർ എക്സ്പ്രസ് (06283) സർവീസ് നടത്തുക.രാവിലെ 7.10ന് യശ്വന്തപുര സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കണ്ണൂർ എത്തും.പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ ട്രെയിനിനു സ്റ്റോപ്പുണ്ടാകും. ഇന്നലെ രാത്രി 8 വരെയുള്ള കണക്കു പ്രകാരം സെക്കൻഡ് സ്ലീപ്പറിൽ 400ഉം എസി ത്രീ ടയറിൽ 350ഉം എസി ടു ടയറിൽ 74ഉം ടിക്കറ്റുകൾ ബാക്കിയുണ്ട്.

ഭര്‍ത്താവിന്‍്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ, ഒടുവില്‍ ഭാര്യമാരെ സഹിക്കവയ്യാതെ നാടുവിട്ട് ഭര്‍ത്താവ്: സംഭവമിങ്ങനെ

തിരുപ്പതി: ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭര്‍ത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം വൈറലായിരുന്നു.ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ ആണ് കഥാനായകന്‍. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്. വിശാഖപട്ടണത്ത് നിന്ന് കല്യാണിന്റെ മുന്‍കാമുകി നിത്യശ്രീ എത്തിയതോടെ വിമല തന്റെ ഭര്‍ത്താവുമായി യുവതിയുടെ വിവാഹം നടത്തി കൊടുക്കുകയും മൂന്ന് പേരും ഒരുമിച്ച്‌ ഒരുവീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞതോടെ യുവാവ് നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആഴ്ചയാണ് വിമലയുടെ അടുത്ത് നിത്യശ്രീ കല്യാണിനെ മറക്കാന്‍ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി എത്തിയത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാണോ മറക്കാനോ തനിക്ക് സാധിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് സംഭവിച്ചതൊക്കെ ഒരു സിനിമ പോലെ അപ്രതീക്ഷിതമായിരുന്നു.

കാമുകിയെകൊണ്ട് തന്റെ ഭര്‍ത്താവിനെ വിവാഹം കഴിപ്പിക്കാന്‍ വിമല തീരുമാനിച്ചു. ബന്ധുക്കളുടെ എല്ലാം എതിര്‍പ്പിനെ അവഗണിച്ച്‌ വിമല തന്നെ അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു. മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും വിമല തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. വിമലയുടെ നേതൃത്വത്തില്‍ ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ച്‌ കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹവും നടന്നു. വൈറല്‍ താരമായ കല്യാണ്‍ നിത്യശ്രീയുമായുള്ള വിവാഹത്തിന് ശേഷം രണ്ട് ഭാര്യമാരുടെയും ശല്യം സഹിക്കാനാകാതെ നാടുവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group