ബെംഗളൂരു : ദസറയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് വാസ്കോഡ ഗാമയിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് വിശ്വേശ്വരായ ടെർമിനലിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (07357) പിറ്റേദിവസം രാവിലെ 9.30-ന് വാസ്കോഡ ഗാമയിലെത്തും.തിരിച്ച് 24-ന് ഉച്ചകഴിഞ്ഞ് 2.30-ന് വാസ്കോഡഗാമയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി (07358) പിറ്റേന്ന് രാവിലെ അഞ്ചിന് വിശ്വേശ്വരായ ടെർമിനലിലെത്തും.
തീവണ്ടിക്ക് ചിക്കബാനവാര, തുമക്കൂരു, അർസിക്കെരെ, ബിരുർ, ദാവണഗെരെ, എസ്.എം.എം. ഹാവേരി, എസ്.എസ്.എസ്. ഹുബ്ബള്ളി, ധാർവാഡ്, ലൊണ്ട, കാസിൽ റോക്ക്, കുലെം, സൻവോർദെം, മഡ്ഗോൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും
പിരാന’ നിറച്ച മത്സ്യ ടാങ്കില്‍ ജനറലിനെ എറിഞ്ഞുകൊന്ന് കിം ജോങ് ഉന്‍; ഉത്തരകൊറിയയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന വധശിക്ഷ റിപ്പോര്‍ട്ടുമായി വിദേശ മാധ്യമം
പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ തന്റെ ജനറലിനെ പിരാന നിറച്ച മത്സ്യ ടാങ്കില്‍ എറിഞ്ഞ് കൊന്നതായി യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.കിംമിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതാണ് അസാധാരണമായ ഈ വധശിക്ഷയിലേക്ക് നയിച്ചതെന്നുമാണ് വാര്‍ത്ത.റിയോങ്സോങ്ങിലെ കിംമിന്റെ വസതിയിലാണ് ഈ ഭീമന് മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്ബ് ഉത്തര കൊറിയന്‍ ജനറലിന്റെ കൈകളും ശരീരവും കത്തി ഉപയോഗിച്ച് മുറിച്ചിരുന്നു.
കൊലയാളി മീനുകളായ പിരാനകളുടെ ആക്രമണം മൂലമോ, മുറിവോ, അതോ മുങ്ങിയതോ ആകം ജനറലിന്റെ മരണക്കാരണം.എന്നാല്‍ അദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക പിരാനകളാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. 1977ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ദ സ്പൈ ഹു ലവ്ഡ് മി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിം കോലപാതകങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 16 ജനറല്‍മാരെയെങ്കിലും അദ്ദേഹം വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കിംമിന്റെ സൈനിക മേധാവിയും ഉത്തരകൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് സിഇഒയും സമാനമായ രീതിയില്‍ വധിക്കപ്പെട്ടിരുന്നു. പിരാനയുടെ ഉപയോഗം ക്ലാസിക് കിംമിന്റെ ഭാഗമാണ്. ഭയവും ഭീകരതയും ഒരു രാഷ്ട്രീയ ഉപകരണമായി അദേഹം ഉപയോഗിക്കുകയാണ്. പിരാനയുടെ ഉപയോഗം ഒരാളെ കൊല്ലാനുള്ള കാര്യക്ഷമമായ മാര്‍ഗമാണോ അല്ലയോ എന്നത് കിംമിനെ ബുദ്ധിമുട്ടിക്കില്ലെന്നും യുകെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു