ബെംഗളൂരു : ഗണേശചതുർഥി ആഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടിയനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവവേ. യെശ്വന്തപുരയിൽ നിന്ന്ഉത്തര കന്നഡയിലെ തീർഥാടന നഗരിയായ മുരുഡേശ്വരത്തേക്കാണ് തീവണ്ടി.വെള്ളിയാഴ്ചരാത്രി 11.55-ന് പുറപ്പെടുന്ന യെശ്വന്തപുര-മുരുഡേശ്വർ സ്പെഷ്യൽ എക്സ്പ്രസ്(06587) ശനിയാഴ്ച ഉച്ചയ്ക്ക് 12.55-ന് മുരുഡേശ്വരത്തെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന്മുരുഡേശ്വരത്തുനിന്ന് പുറപ്പെടുന്ന മുരുഡേശ്വർ-യെശ്വന്തപുര സ്പെഷ്യൽ എക്സ്പ്രസ്(06588) ഞായറാഴ്ച പുലർച്ചെ നാലിന് യെശ്വന്തപുരയിലെത്തും. രണ്ടു തീവണ്ടികളിലും ടിക്കറ്റ് റിസർവേഷൻ തുടങ്ങി.
ചിക്കബാനവാര, നെലമംഗല, കുനിഗൽ, ശ്രാവണബെലഗോള, ചെന്നരായപട്ടണം, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബഗ പുത്തൂർ, ബന്ദ്വാല, സൂറത്കല, മുൽകി, ഉഡുപ്പി, ബർകൂർ, കുന്ദാപുര, ബൈന്ദുർ, മൂകാമ്പിക റോഡ്, ഭത്കൽ സ്റ്റേഷനുകളിൽ രണ്ടു തീവണ്ടികൾക്കും സ്റ്റോപ്പുണ്ടാകും. ഒരു എ.സി. ഒന്നാം ക്ലാസ്, രണ്ട് എ.സി.ടൂ ടയർ, ഏഴ് എ.സി.ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനും ഒരു ഡിസേബിൾഡ് ഫ്രണ്ട്ലി കമ്പാർട്ട്മെന്റും രണ്ട് തീവണ്ടികൾക്കും ഉണ്ടായിരിക്കും.
ഒക്ടോബര്‍ ഒന്നുമുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; മരണ രജിസ്ട്രേഷനും നിര്‍ബന്ധമാക്കി
ഒക്ടോബര്‍ ഒന്നുമുതല്‍ ജനിക്കുന്നവരുടെ സ്കൂള്‍ പ്രവേശം, ആധാര്‍ രജിസ്ട്രേഷൻ, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും.വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ ജോലികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ജനന–-മരണ രജിസ്ട്രേഷൻ നിയമഭേദഗതി നിലവില്‍ വരുന്നതോടെയാണിത്. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്ട്രേഷൻ രേഖകളും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങള്‍ കേന്ദ്രവുമായി പങ്കിടേണ്ടത് നിര്‍ബന്ധമാക്കുന്ന നിയമമാണ് നിലവില്‍വരിക.
ജനനം രക്ഷിതാക്കളുടെ ആധാര്‍ നമ്ബര്‍ സഹിതം 21 ദിവസത്തിനകം മെഡിക്കല്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ജയിലുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ജനനങ്ങളും അതത് മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം.
ദത്തെടുക്കുന്നവര്‍, ഏക രക്ഷിതാവ് എന്നിവരുടെ ആധാര്‍ ഉപയോഗിച്ചും കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാൻ കഴിയാതെ വന്നാല്‍ ഒരു വര്‍ഷത്തിനകം പിഴ അടച്ച് ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷത്തിനുശേഷം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണ്ടിവരും. മരണ രജിസ്ട്രേഷനും ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കി.