പുതുവത്സരാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ റെയിൽവേ ബെംഗളൂരുവിനും കേരളത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 06059 കൊച്ചുവേളിയിൽ നിന്ന് 2023 ജനുവരി 1 ന് വൈകുന്നേരം 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.45 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാൽഘട്ട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കെആർ പുരം, ബെംഗളൂരു കന്റോൺമെന്റ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.തിരിച്ചും ട്രെയിൻ നമ്പർ 06060 കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 2023 ജനുവരി 2-ന് ഉച്ചയ്ക്ക് 12.05-ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11.10-ന് എറണാകുളത്ത് എത്തിച്ചേരും. ബെംഗളൂരു കന്റോൺമെന്റ്, കെആർ പുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാൽഘട്ട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ റദ്ദാക്കും: ട്രെയിൻ നമ്പർ 16520 കെഎസ്ആർ ബെംഗളൂരു-ജോലാർപേട്ട മെമു എക്സ്പ്രസ് ജനുവരി 3 നും ട്രെയിൻ നമ്പർ 16519 ജോലാർപേട്ട-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ജനുവരി 4 നും പാച്ചൂർ യാർഡിലെ എഞ്ചിനീയറിംഗ് ജോലികൾക്കായി ലൈനും പവർ ബ്ലോക്കും കാരണം റദ്ദാക്കും.
വഴിതിരിച്ചുവിടൽ:1) ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം-സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുപ്പത്തൂർ, ബംഗാരപേട്ട്, കെആർ പുരം എന്നിവ ഒഴിവാക്കി സേലം, ഓമല്ലൂർ, ധർമപുരി, ഹൊസൂർ, ബൈയ്യപ്പനഹള്ളി വഴി ഓടും.
2) ജനുവരി 3, 4 തീയതികളിൽ ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് കെആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാരപേട്ട്, കുപ്പം, തിരുപ്പത്തൂർ എന്നിവിടങ്ങൾ ഒഴിവാക്കി ബെംഗളൂരു കന്റോൺമെന്റ്, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴി ഓടും.
പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചു
പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും. മാതാവിന്റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ- ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നു…
ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം എനിക്ക് എപ്പോഴും അമ്മയിൽ അനുഭവപ്പെട്ടിട്ടുണ്ട്’.