Home Featured ബെംഗളൂരുവിൽ നിന്ന് ട്രിച്ചിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ബെംഗളൂരുവിൽ നിന്ന് ട്രിച്ചിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ബെംഗളൂരു: യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി എസ്എംവിടി ബെംഗളൂരുവിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.ട്രെയിൻ നമ്പർ 06577 ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 ന് SMVT ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11.30 ന് തിരുച്ചിറപ്പള്ളിയിലെത്തും. ബംഗാർപേട്ട് (4.03/4.05 pm), സേലം (6.50/6.55 pm), നാമക്കൽ (7.44/7.45 pm), കരൂർ(8.23/8.25 pm), തിരിച്ചിരപ്പള്ളി ഫോർട്ട്‌ (11.13/11.15 pm) എന്നിവിടങ്ങളിൽ നിർത്തും.

മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06578 ജനുവരി 13 ന് പുലർച്ചെ 4.45 ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം ഉച്ചയ്ക്ക് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും. ഇത് കരൂർ (രാവിലെ 5.48/5.50), നാമക്കൽ (രാവിലെ 6.14/6.15),സേലം (7.15/7.20), ബംഗ്രാപേട്ട് (രാവിലെ 10.20/10.22) എന്നിവിടങ്ങളിൽ നിർത്തും.ട്രെയിനിന് ആകെ 20 കോച്ചുകളുണ്ടാകുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഉറുമ്ബ് ചട്ണിയ്ക്ക് അംഗീകാരം; ലോകശ്രദ്ധ നേടി മയൂര്‍ഭഞ്ച് ഗ്രാമം

ഓരോ നാടുകളിലേയും ഭക്ഷ്യരീതികളും ഭക്ഷ്യസംസ്കാരവും തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ഭക്ഷണരീതിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഭക്ഷണങ്ങളെ പലപ്പോഴും കഴിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല.നമ്മുടെ രാജ്യത്തിനുള്ളിലെ തന്നെ ഭക്ഷണരീതികള്‍ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.ചില ഭക്ഷ്യവസ്തുക്കള്‍ നമ്മള്‍ക്ക് ഉള്‍ക്കൊള്ളാൻ സാധിക്കുമോ, കഴിക്കാൻ കഴിയുമോയെന്ന രീതിയിലുള്ള കേവലചിന്തകള്‍ക്ക് അപ്പുറം തനിമയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയുമെല്ലാം അവശേഷിപ്പുകളായിരിക്കും. ഒരു നാടിന്റെ ജനതയുടെയെല്ലാം അടയാളമായിരിക്കും. അത്തരത്തിലുള്ള ഒരു തനത് ഇന്ത്യൻ വിഭവത്തിന് ലോകത്തിന്റെ അംഗീകാരം കിട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ വിഭവത്തിന്റെ പ്രത്യേകത മൂലമാണ് ഇതിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതും.

ചുവന്ന പുളിയുറുമ്ബുകളെ കൊണ്ടുണ്ടാക്കുന്ന ചട്ണിയാണിത്. കേള്‍ക്കുമ്ബോള്‍ നെറ്റി ചുളിക്കുമെങ്കിലും കാര്യം സത്യമാണ്. കടിച്ചാല്‍ നല്ല വേദനയുണ്ടാകുന്ന ഈ ഉറുമ്ബുകള്‍ മരങ്ങളിലാണ് പൊതുവേ കൂടു കൂട്ടുന്നത്. ഇവയെ കൂടോടെ മരങ്ങളില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് മുട്ടയും ഉറുമ്ബുകളുമെല്ലാം വേര്‍തിരിച്ചെടുത്താണ്് വച്ചാണ് ചട്ണിയുണ്ടാക്കുന്നത്.ഉറുമ്ബും മുട്ടയും വേര്‍തിരിച്ച്‌ ഉണക്കി മറ്റ് ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചട്ണി കേടാകാതെ ഒരു വര്‍ഷം വരെ ഇരിക്കുമത്രേ. ഒഡീഷയിലെ മയൂര്‍ഭഞ്ചിലാണ് അപൂര്‍വമായ ഈ വിഭവം നിലവിലുള്ളത്. ഇവിടെയുള്ള ആളുകളുടെ തനത് ഭക്ഷണമാണിത്. ഈ പ്രത്യേക വിഭവത്തിനാണ് ഇപ്പോള്‍ ‘ജ്യോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ’ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്.

ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. ഇത് ലഭിച്ചതോടെ മയൂര്‍ഭഞ്ചിലെ ഉറുമ്ബ് ചട്ണി ലോക ശ്രദ്ധ നേടിയിരിക്കുയാണ്.ഈ ഉറുമ്ബ് ചട്ണിക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഈ ചട്ണി. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണെന്നും പറയപ്പെടുന്നു. മയൂര്‍ഭഞ്ചിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഉറുമ്ബ് ചട്ണി പ്രചാരത്തിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group