Home Featured ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

യാത്രാത്തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് യശ്വന്ത്പുരില്‍നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി അനുവദിച്ചു.നാലുസര്‍വീസുകളാണ് ഉണ്ടാകുക.ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും.

ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്ബത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

എയര്‍ട്ടെലും 5ജിയിലേക്ക് കടന്നു; 8 നഗരങ്ങളില്‍ ലഭ്യം

എയര്‍ട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തില്‍ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളില്‍ 5ജി സേവനം നിലവില്‍ വന്നു. 4ജി സേവനത്തിന്റെ നിരക്കില്‍ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നിലവില്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയല്‍മി, വണ്‍ പ്ലസ് എന്നിവയുടെ 5ജി മോഡലുകളില്‍ 5ജി സേവനം ലഭിക്കും.

സാംസങ്ങ് ഫോള്‍ഡ് സീരീസ്, ഗാലക്സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോണ്‍ 12 സീരീസ് മുതലുള്ളവ, റിയല്‍മി 8എസ് 5ജി, റിയല്‍മി എക്സ് 7 സീരീസ്, റിയല്‍മി നാര്‍സോ സീരീസ്, വിവോ എക്സ് 50 മുതലുള്ള ഫോണുകള്‍, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വണ്‍ പ്ലസ് 8 മുതലുള്ള ഫോണുകള്‍ തുടങ്ങിയവയില്‍ 5ജി സേവനം ലഭിക്കും.ഒരു സെക്കന്‍ഡില്‍ 600എംബി സ്പീഡാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group