Home Featured കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ

കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ

ബെംഗളൂരു : കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി എന്നിവിടങ്ങളിൽനിന്നാണ് ആറുപ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുക. ഇതിനുപുറമേ ഗോവയിലെ വാസ്കോഡ ഗാമയിൽനിന്ന് ഒരു സർവീസുമുണ്ടാകും. ആസ്‌ത സ്പെഷ്യൽ സർവീസ് എക്‌സ്പ്രസ് എന്ന പേരിലാണ് 31 മുതൽ ഇവ ഓടിത്തുടങ്ങുക. ഓൺലൈനിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. മൂന്നുദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ടിക്കറ്റ്നിരക്കും സമയവും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും മാത്രം മൂന്നുവീതം സർവീസുകളാണുള്ളത്.31-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്നാണ് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ സർവീസ്.

06201 നമ്പർ തീവണ്ടി 31-നും ഫെബ്രുവരി 14-നും 28-നും ൈബയ്യപ്പനഹള്ളിയിൽനിന്ന് സർവീസ് നടത്തും. ഫെബ്രുവരി മൂന്ന്, 17, മാർച്ച് രണ്ട് എന്നീ തീയതികളിൽ തിരികെ ബെംഗളൂരുവിലേക്കും സർവീസുണ്ടാകും.തീവണ്ടി നമ്പർ 06202 മൈസൂരുവിൽനിന്നാണ് സർവീസ് തുടങ്ങുന്നത്. ഫെബ്രുവരി രണ്ടിനും 18- നും സർവീസുകളുണ്ടാകും. തിരികെ മൈസൂരുവിലേക്ക് ഫെബ്രുവരി ഏഴിനും 21- നുമാണ് സർവീസ്. തുമകൂരുവിൽനിന്ന് അയോധ്യയിലേക്കുള്ള 06203 നമ്പർ സർവീസ് ഫെബ്രുവരി ഏഴിനും 21-നുമാണ് പുറപ്പെടുക. ഫെബ്രുവരി 10-നും 24-നും അയോധ്യയിൽനിന്നും തിരികെ തുമകൂരുവിലേക്കും സർവീസ് നടത്തും.ചിത്രദുർഗയിൽനിന്ന് ഫെബ്രുവരി 11, 25 തീയതികളിൽ 06204 നമ്പർ തീവണ്ടി അയോധ്യയിലേക്ക് പ്രത്യേക സർവീസ് നടത്തും.

14-നും 28-നും അയോധ്യയിൽനിന്ന് ചിത്രദുർഗയിലേക്ക് തിരിക്കും.മൈസൂരുവിൽനിന്ന് യാത്രതിരിക്കുന്ന രണ്ടാമത്തെ പ്രത്യേക ട്രെയിനാണ് 06206. ഫെബ്രുവരി 17-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി 20-ന് അയോധ്യയിൽനിന്ന് ബെംഗളൂരുവിലേക്ക് തിരിക്കും. തീവണ്ടി നമ്പർ 06207 खुली 17-ബെലഗാവിയിൽനിന്നാണ് പുറപ്പെടുക. 20-ന് അയോധ്യയിൽനിന്ന് തിരിക്കും. തീവണ്ടി നമ്പർ 06205 ആണ് ഗോവയിലെ വാസ്കോഡഗാമയിൽനിന്ന് അയോധ്യയിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടി.

ഫെബ്രുവരി 12-നും 26 നുമായിരിക്കും സർവീസ്. അയോധ്യയിൽനിന്ന് ഫെബ്രുവരി 16-നും മാർച്ച് ഒന്നിനുമാണ് തിരികെയുള്ള സർവീസ്.എല്ലാ തീവണ്ടികളിലും 22 കോച്ചുകളാണുണ്ടാക. മൈസൂരുവിൽനിന്നു പുറപ്പെടുന്ന 06206-ാം നമ്പർ തീവണ്ടിയാണ് ഏറ്റവും ദൈർഘ്യമേറിയ സർവീസ് നടത്തുന്നത്. ഒരുവശത്തേക്ക് മാത്രം 3,004 കിലോമീറ്ററാണ് ഈ തീവണ്ടി സർവീസ് നടത്തുക.

മോശമായ സന്ദേശം നല്‍കുന്നു; കമല്‍ ചിത്രത്തിനെതിരെ പരാതി

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്.ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ. ചിത്രം സമൂഹത്തിന് മോശമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പരാതി. കേരള ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.’വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം കണ്ടിരുന്നു. പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥാഗതി. ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ വന്നാല്‍ കേരളത്തിലെ പുരുഷ സമൂഹത്തിന് പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. എല്ലാ പുരുഷന്മാരും ചിത്രത്തിലെ നായകനെ പോലെയല്ല.’

പരാതിയില്‍ പറയുന്നു.പരാതിയില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചിത്രത്തിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു എന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചു. ചിത്രത്തില്‍ പുരുഷ സമൂഹത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിർമ്മാതാവ് പിഎസ് ഷെല്ലി രാജ് ഫേസ്ബുക്കില്‍ കുറിച്ചു. സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

You may also like

error: Content is protected !!
Join Our WhatsApp Group