Home Featured ആറ്റുകാല്‍ പൊങ്കാല: ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിൻ സർവീസ്

ആറ്റുകാല്‍ പൊങ്കാല: ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിൻ സർവീസ്

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ ബംഗളൂരുവില്‍ നിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ-പശ്ചിമ റെയില്‍വേ.ബംഗളൂരു എസ്.എം.വി.ടിയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ഈ മാസം 22, 24 തീയതികളില്‍ ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചത്.ഒരു എ.സി. ടു ടയർ, 13 എ.സി. ത്രീ ടയർ, രണ്ട് ജനറല്‍ സെക്കൻഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകള്‍ ട്രെയിനിന് ഉണ്ടാകും. 23നും 25നും ഇവയുടെ മടക്കയാത്രയുമുണ്ടാകും. എസ്.എം.വി.ടി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യല്‍ (06501) രാത്രി 11.55ന് പുറപ്പെടും.

രാത്രി 07.10ന് കൊച്ചുവേളിയിലെത്തും. തിരിച്ച്‌ കൊച്ചുവേളിയില്‍ നിന്ന് രാത്രി 10ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ബി. എക്സ്പ്രസ് സ്‌പെഷ്യല്‍ (06502) പിറ്റേന്ന് വൈകീട്ട് 04.30ന് ബെംഗളൂരുവിലെത്തും.വൈറ്റ് ഫീല്‍ഡ്, ബംഗാർപേട്ട്, കുപ്പം, ജൊലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്ബത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

പെണ്‍സുഹൃത്തുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് മകൻ കണ്ടു, എട്ടുവയസുകാരനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ എട്ടുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ശാന്ത ശർമ്മ അറസ്റ്റില്‍.നാലാം ക്ലാസ് വിദ്യാർത്ഥി സ്നേഹാംശു ശർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പെണ്‍സുഹൃത്ത് ഇഫാത്ത് പർവീണിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇഫാത്ത് പർവീണുമായി ശാന്ത ശർമ്മ സ്വവർഗരതിയില്‍ ഏർപ്പെടുന്നത് മകൻ കണ്ടതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. കൊല്‍ക്കത്തയില്‍ നിന്ന 25 കിലോമീറ്റർ അകലെ കൊന്നഗറിലെ ആദർശ് നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്.വിവാഹത്തിന് മുമ്ബ് തന്നെ ഇഫാത്തുമായി ശാന്ത ശർമ്മ പ്രണയത്തിലായിരുന്നു.

ഭർത്താവിനും ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ നാണക്കേട് പേടിച്ച്‌ ഭർത്താവ് നിശബ്ദത പാലിച്ചു. വെള്ളിയാഴ്ച ആകസ്മികമായാണ് സ്നേഹാംശു ഇഫാത്ത് പർവീണുമായി തന്റെ അമ്മ സ്വവർഗരതിയില്‍ ഏർപ്പെടുന്നത് കണ്ടത്. തന്റെ അവിഹിത ബന്ധം കുട്ടി മറ്റുള്ളവരോട് പറയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് ശാന്ത ശർമ്മ മൊഴി നല്‍കിയിട്ടുണ്ട്.കുട്ടിയെ പച്ചക്കറി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയും ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ തുടരെ തലയ്ക്ക് അടിച്ചും കല്ലുകൊണ്ട് നിർമിച്ച പ്രതിമ ഉപയോഗിച്ച്‌ അടിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ കുടുംബാംഗമോ അല്ലെങ്കില്‍ കുട്ടിയെ മുൻപരിചയമുള്ളയാളോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്രിമിനല്‍ വിദഗ്ദ്ധർ സൂചന നല്‍കിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ചന്ദർനാഗോർ കമ്മിഷണറേറ്റില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കുട്ടിയുടെ ബന്ധുകൂടിയായ മുൻ കനൈപുർ പഞ്ചായത്ത് പ്രധാൻ അച്ചേലാല്‍ യാദവ് നല്‍കിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുട്ടിയുടെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ താനും ഇഫാത്തും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശാന്ത പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച സ്‌നേഹാൻഷു തങ്ങളെ കണ്ടുവെന്നും തുടർന്ന് കുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശാന്ത പൊലീസിനോട് പറഞ്ഞു. ശാന്തയെ കൊന്നഗറിലെ വീട്ടില്‍ നിന്നും ഇഫാത്തിനെ വാട്‌ഗംഗെയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group