ഓണം അടുത്തുവരികയാണ്. ഉത്സവാഘോഷത്തിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മറുനാടൻ മലയാളികള്‍ക്ക് സന്തോഷവാർത്തയുമായി റെയില്‍വേ.യാത്രക്കാരുടെ തിരക്ക് മുന്നില്‍ക്കണ്ട് ബെംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 13 സർവീസുകളാണ് ഉണ്ടാവുക.ട്രെയിൻ നമ്ബർ 06239 എസ്‌എംവിടി ബെംഗ്ളുറു – കൊച്ചുവേളി സ്പെഷല്‍ എക്സ്പ്രസ്, ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ 1, 3, 5, 8, 10, 12, 15, 17 എന്നീ ദിവസങ്ങളില്‍ എസ്‌എംവിടി ബെംഗ്ളൂറില്‍ നിന്ന് രാത്രി ഒമ്ബത് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.15 ന് കൊച്ചുവേളിയില്‍ എത്തും.
ട്രെയിൻ നമ്ബർ 06240 കൊച്ചുവേളി – എസ്‌എംവിടി ബെംഗ്ളുറു സ്പെഷല്‍ എക്സ്പ്രസ്, ആഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ 2, 4, 6, 9, 11, 13, 16, 18 എന്നീ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് എസ്‌എംവിടി ബെംഗ്ളൂറില്‍.16 എസി ത്രീ ടയർ ഇക്കണോമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും അടക്കം 18 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക.
സമയക്രമം:* എസ്‌എംവിടി ബെംഗ്ളുറു – കൊച്ചുവേളി (ട്രെയിൻ നമ്ബർ 06239)എസ്‌എംവിടി ബെംഗ്ളുറു: രാത്രി 9 മണിക്ക് പുറപ്പെടും.സേലം: രാത്രി 2:07/2:10ഈറോഡ്: 3:25/3:30തിരുപ്പൂർ: 4:08/4:10പോദനൂർ: 5:13/5:15പാലക്കാട് ജംഗ്ഷൻ: 6:27/6:30തൃശൂർ: രാവിലെ 7:50/7:55ആലുവ: 8:50/8:52എറണാകുളം ടൗണ്‍: 9:28/9:33കോട്ടയം: 10:57/11:00ചങ്ങനാശേരി: 11:17/11:18തിരുവല്ല: 11:27/11:28
ചെങ്ങന്നൂർ: 11:38/11:40മാവേലിക്കര: 11:52/11:53കായംകുളം ജംഗ്ഷൻ: ഉച്ചയ്ക്ക് 12:08/12:10കൊല്ലം ജംഗ്ഷൻ: 12:53/12:56കൊച്ചുവേളി: 2:15
കൊച്ചുവേളി – എസ്‌എംവിടി ബെംഗ്ളുറു (ട്രെയിൻ നമ്ബർ 06240)കൊച്ചുവേളി: വൈകുന്നേരം 5 മണിക്ക് പുറപ്പെടും.കൊല്ലം ജംഗ്ഷൻ: 5:50/5:53കായംകുളം ജംഗ്ഷൻ: 6:33/6:35മാവേലിക്കര: 6:44/6:45ചെങ്ങന്നൂർ: 6:55/6:57തിരുവല്ല: 7:06/7:07ചങ്ങനാശേരി: 7:16/7:17കോട്ടയം: 7:40/7:43എറണാകുളം ടൗണ്‍: രാത്രി 8:55/9:00ആലുവ: 9:22/9:24തൃശൂർ: 10:13/10:16പാലക്കാട് ജംഗ്ഷൻ: 12:07/12:10പോദനൂർ: 1:40/1:42തിരുപ്പൂർ: 2:18/2:20ഈറോഡ്: 3:10/3:20സേലം: 27/4:30എസ്‌എംവിടി ബെംഗ്ളുറു: രാവിലെ 10.30
കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി.
കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അതിക്രൂര സംഭവം നടന്നത്.ഗാസിയാബാദ് കമീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാല്‍ കുവാൻ ചോക്കിക്ക് സമീപമാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്. കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.
വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായെന്ന് യുവതി പറഞ്ഞത്. ഇതേതുടർന്ന് യുവതിയുടെ വൈദ്യപരിശോധന നടത്തിയ പൊലീസ്, കേസ് രജിസ്റ്റർ ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നന്ദിഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അർധരാത്രിയോടെ യുവതിയെ ലാല്‍ കുവാൻ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവില്‍ കണ്ടതെന്ന് സർക്കിള്‍ എ.സി.പി പൂനം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എ.സി.പി അറിയിച്ചു.അതേസമയം, യുവതിയുടെ വിഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്.