Home Featured ഓണത്തിരക്ക്; ഇന്നു മുതല്‍ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഓണത്തിരക്ക്; ഇന്നു മുതല്‍ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍

by കൊസ്‌തേപ്പ്

ചെന്നൈ: ഓണത്തിരക്കു കണക്കിലെടുത്ത് ഇന്നു മുതല്‍ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ ഉണ്ട്.

*06053 ചെന്നൈ സെന്‍ട്രല്‍ എറണാകുളം സ്‌പെഷല്‍ 7നു രാത്രി 11.30നു പുറപ്പെട്ട് 8ന് ഉച്ചയ്ക്ക് 12.15ന് എറണാകുളത്തെത്തും. മടക്ക സര്‍വീസ് (06054) 9ന് ഉച്ചയ്ക്ക് 2.20ന് എറണാകുളം ജംക്ഷനില്‍നിന്നു പുറപ്പെട്ട് 10നു പുലര്‍ച്ചെ 4നു ചെന്നൈയിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

  • 06501/ 06502 യശ്വന്ത്പുര കൊല്ലം യശ്വന്ത്പുര സ്‌പെഷല്‍ 7ന് ഉച്ചയ്ക്ക് 1നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 4.30നു കൊല്ലത്തെത്തും. മടക്ക സര്‍വീസ്

8ന് രാവിലെ 6.10നു പുറപ്പെട്ട് രാത്രി 10ന് യശ്വന്ത്പുരയിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

07119/ 07120 ഹൈദരാബാദ് തിരുവനന്തപുരം ഹൈദരാബാദ് സ്‌പെഷല്‍ ഇന്ന് വൈകിട്ട് 6.15നു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ട് നാളെ രാത്രി 11.45നു തിരുവനന്തപുരത്തെത്തും. മടക്ക സര്‍വീസ് 10നു രാത്രി 10നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 12നു പുലര്‍ച്ചെ 3നു ഹൈദരാബാദിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

06052 തിരുനെല്‍വേലി ബെംഗളൂരു സ്‌പെഷല്‍ തിരുനെല്‍വേലിയില്‍ നിന്ന് 10നു രാവിലെ 8നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 4നു ബെംഗളൂരുവിലെത്തും. പാറശാല, തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

ജോലിയില്ല, ഡിപ്രഷന്‍ : ഡല്‍ഹിയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ആത്മത്യാക്കുറിപ്പില്‍ എഴുതിവെച്ച്‌ ഡല്‍ഹിയില്‍ അമ്മയെ കൊലപ്പെടുത്തി 25 വയസ്സുകാരന്‍ ആത്മഹത്യചെയ്തു. ഡല്‍ഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ചയാണ് കത്തികൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ മിഥിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മൂന്ന് ദിവസം മുമ്ബ് അമ്മ ക്ഷിതിജിനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മിഥിലേഷിന്റേതെന്ന് കരുതുന്ന 77 പേജ് ആത്മഹാത്യക്കുറിപ്പും കണ്ടെത്തിട്ടുണ്ട്. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച്‌ മിഥിലേഷിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്മയുടെ മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മിഥിലേഷ് അവിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group