മംഗളൂരു: ഡിസംബറിൽ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി കൊങ്കൺ റെയിൽവേ സെൻട്രൽ റെയിൽവേയുമായി ഏകോപിപ്പിച്ച് മുംബൈയ്ക്കും മംഗളൂരുവിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്.
ട്രെയിൻ നമ്പർ 01453 ലോകമാന്യ തിലക് (ടി)-മംഗലാപുരം ജംഗ്ഷൻ സ്പെഷൽ (പ്രതിവാരം) ഡിസംബർ 9 മുതൽ ജനുവരി 6 വരെ എല്ലാ വെള്ളിയാഴ്ചയും സർവീസ് നടത്തും. ലോകമാന്യ തിലകിൽ നിന്ന് രാത്രി 10.15 ന് പുറപ്പെട്ട് ട്രെയിൻ അടുത്ത ദിവസം വൈകുന്നേരം 5.05 ന് മംഗലാപുരത്ത് എത്തിച്ചേരും.
01454 മംഗളൂരു ജംഗ്ഷൻ-ലോകമാന്യ തിലക് സ്പെഷ്യൽ (പ്രതിവാരം) ഡിസംബർ 10 മുതൽ ജനുവരി 7 വരെ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6.45-ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.25-ന് ലോകമാന്യ തിലകിലെത്തും.ഒരു ടു ടയർ എസി കോച്ചും മൂന്ന് ത്രീ ടയർ എസി കോച്ചുകളും എട്ട് സ്ലീപ്പർ കോച്ചുകളുമടക്കം ആകെ 17 കോച്ചുകളാണ് ട്രെയിനുകളിൽ ഉണ്ടാവുക.
സ്ത്രീകൾക്ക് പകൽ സമയത്തും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റാത്ത നഗരമായി ബംഗളുരു
ബെംഗളൂരു : സ്ത്രീകൾക്ക് പകൽ സമയത്തും ഐ.ടി. നഗരത്തിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യാൻ സുരക്ഷിതത്വംപേരെന്നാണ് പലരുടെയും അനുഭവത്തിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾ തനിച്ച് ഓൺലൈൻ ടാക്സി വിളിച്ച് യാത്രചെയ്യുമ്പോഴും ആശങ്കയൊഴിയാറില്ലന്നും പലരും അഭിപ്രായപ്പെടുന്നു.
കാബ് ഡ്രൈവർമാർ നിശ്ചിത റൂട്ടുകളിൽനിന്നും വഴിതിരിച്ച് വേറെ വഴിയിലൂടെ നീങ്ങുന്നത് പതിവാണ് ഡ്രൈവർമാർ പല വഴികളിലൂടെയാണ് നിശ്ചിതസ്ഥലത്തേക്ക് കാർ ഓടിക്കുമ്പോൾആശങ്കയുയരുന്നതും പതിവാണ്. ഇത്തരത്തിൽ ഓൺലൈൻ ടാക്സി വിളിച്ച് യാത്രചെയ്ത ഒരു വിദ്യാർഥിനി റൂട്ട് മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ നിർത്തിച്ച ശേഷം വേറെ വാഹനം വിളിച്ച് വീട്ടിലേക്ക് പോയതായുംറിപ്പോർട്ടുകളുണ്ട്.നഗരത്തിലെ കോളേജിൽ പി.ജി. ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയാണ് ധൈര്യം വീണ്ടെടുത്ത് സാഹചര്യത്തിനനുസരിച്ച് പെരുമാറിയത്. ഇതുപോലെ നിരവധി അനുഭവങ്ങളാണ് സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നത്.
ഏതാനും ദിവസം മുമ്പ് നയന്ദഹള്ളിയിൽ സ്കൂൾ ബസിൽ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതും പകൽ സമയത്തായിരുന്നു. . ജോലികഴിഞ്ഞ് വൈകീട്ട് അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്. സ്കൂൾ ബസ് സ്ത്രീയുടെ വീട്ടിലേക്കുള്ള വഴിയിൽനിന്നുമാറ്റി വേറെ വഴിയിലൂടെ മുന്നേറിയശേഷം റോഡരിൽ നിർത്തിയിട്ട് ഡ്രൈവർ ആക്രമിക്കുകയായിരുന്നു.