ഓണാവധിക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് റെയില്‍വേ പ്രത്യേക വണ്ടി അനുവദിച്ചു. കൊച്ചുവേളി – ബെംഗളൂരു (എസ്.എം.വി.ടി.06083) പ്രത്യേക വണ്ടി ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ അഞ്ച് തീയതികളിലും ബെംഗളൂരു-കൊച്ചുവേളി (06084) വണ്ടി ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളിലും സര്‍വീസ് നടത്തും.കൊച്ചുവേളിയില്‍നിന്ന് വൈകീട്ട് 6.05-ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം രാവിലെ 10.55-ന് എസ്.എം.വി.ടി.യിലും ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം രാവിലെ ആറിന് കൊച്ചുവേളിയിലുമെത്തും. 16 എ.സി. ത്രീ ടയര്‍ കോച്ചുകളും രണ്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും ഉണ്ടാകും. റിസര്‍വേഷൻ ആരംഭിച്ചു.
അടുത്തിടെ ഒരു മലയാള സിനിമ കണ്ടു, പക്ഷേ അത് ഒരു ഹിന്ദുവിന് കാണാന്‍ പറ്റിയ ചിത്രമല്ല; ചര്‍ച്ചയായി യുവാവിന്റെ ട്വീറ്റ്
മലയാള സിനിമയെ കുറിച്ച് യുവാവ് നടത്തിയ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആശേഷ് ഷാ എന്ന യുവാവാണ് മലയാള സിനിമയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.അത് ഹിന്ദുകള്‍ക്ക് ഒരു മനോഹരമായ കാഴ്ചയല്ലെന്നും അയാള്‍ കുറിച്ചു. സിനിമയില്‍ മുഴുവനും ക്രിസ്ത്യൻ, മുസ്ലീം, പന്നി, ബീഫ് അവരുടെ ആഘോഷങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നുവെന്നാണ് ആശേഷ് ഷാ ട്വീറ്റ് ചെയ്തത്. ഒപ്പം കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണ് തോന്നുന്നതെന്നും അയാള്‍ പറഞ്ഞു.ഈ ട്വീറ്റ് പെട്ടെന്ന് തന്നെ വെെറലാകുകയും നിരവധി കമന്റുകള്‍ വരുകയും ചെയ്തു. ഷായുടെ പരാമര്‍ശം മലയാളികളെ ഞെട്ടിച്ചുവെന്നു തന്നെ പറയാം.
ഇന്ത്യയില്‍ ഹിന്ദുമതം മാത്രമല്ല വേറെയും മതങ്ങള്‍ ഉണ്ടെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്നുമെല്ലാം ആളുകള്‍ കുറിച്ചു. അങ്ങനെയാണ് കേരളം, വിവിധ മതങ്ങളുടെ ഐക്യം സഹിക്കാൻ കഴിയില്ലെങ്കില്‍ അവിടെ പോകരുതെന്നും കമന്റുകള്‍ വന്നിരുന്നു.ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് ആശേഷ് ഷായുടെ ട്വീറ്റിന് ലഭിക്കുന്നത്. പിന്നാലെ ആശേഷ് ഷാ വീണ്ടും ട്വീറ്റ് ചെയ്തു. ‘ഈ ട്വീറ്റിന് ഒരു പാട് പ്രതികരണങ്ങള്‍ ലഭിച്ചെന്നും എന്നാല്‍ ഇത് എന്റെ കാഴ്ചപ്പാട് മാത്രമാണെന്നും അത് ആളുകള്‍ മനസിലാക്കുന്നില്ലെന്ന്’ അയാള്‍ കുറിച്ചു.