Home Featured ബെംഗളൂരു സ്കൂളുകളിലെ ബോംബ് ഭീഷണി : അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ

ബെംഗളൂരു സ്കൂളുകളിലെ ബോംബ് ഭീഷണി : അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂ‌ളുകളിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനെപ്പറ്റി അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് സർക്കാർ. ബെംഗളൂരു വെസ്റ്റ് ഡിവിഷൻ അഡീഷണൽ പോലീസ് കമ്മിഷണർ എൻ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.ബെംഗളൂരുവിലും പരിസരത്തുമുള്ള 68 സ്കൂളുകളിലാണ് ഇ-മെയിൽ വിലാസത്തിൽനിന്ന് സന്ദേശമെത്തിയത്. ഈ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശരാജ്യത്തുനിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് സംശയിക്കുന്നു.ബെംഗളൂരു നഗരത്തിലെ 48 സ്കൂളുകളിലും ബെംഗളൂരു റൂറൽപരിധിയിലെ 20 സ്‌കൂളുകളിലുമാണ് വെള്ളിയാഴ്ച രാവിലെ ഭീഷണിസന്ദേശമെത്തിയത്.

ഒരേ ഉള്ളടക്കമായിരുന്നു എല്ലാ സ്കൂളുകളിലേക്കുമെത്തിയ സന്ദേശത്തിലുണ്ടായിരുന്നത്. സ്കൂൾവളപ്പിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.മുംബൈ ഭീകരാക്രമണത്തിൻ്റെ കാര്യം ഓർമിപ്പിക്കുന്ന സന്ദേശം ഏതോ തീവ്രവാദഗ്രൂപ്പ് അയച്ചതാണോയെന്ന സംശയവുമുണ്ട്. സന്ദേശമെത്തിയതോടെ സ്കൂളുകളിൽനിന്ന് കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും; 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, കനത്ത ജാഗ്രത

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്ന കാലാവസ്ഥാ പ്രവചനം.പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം. ആ മാസം ആറുവരെ 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.

ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായി മഴ പെയ്തു.ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group