ബെംഗളൂരു : ഓണക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്കും തിരിച്ചും പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.ഇരുവശങ്ങളിലേക്കും 13 സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.ബെംഗളൂരു എസ്.എം.വി.ടി.-കൊച്ചുവേളി- ബെംഗളൂരു എസ്.എം.വി.ടി. (06239/06240) പ്രത്യേക തീവണ്ടിയുടെ സർവീസ് ചൊവ്വാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്ക് സർവീസ് നടത്തുക.
രാത്രി ഒൻപതിന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം ഉച്ചയ്ക്കുശേഷം 2.15-ന്കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒൻപത്, 11, 13, 16, 18 തീയതികളിലാണ്ബെംഗളൂരുവിലേക്കുള്ള സർവീസ്.
വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം രാവിലെ 10.30-ന് ബെംഗളൂരുവിലെത്തും.സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്- ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികൾ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല.
രക്ഷാ ബന്ധന് അമ്മ വീട്ടില്‍ പോകണമെന്ന് പറഞ്ഞ ഭാര്യയുടെ മൂക്ക് വെട്ടി യുവാവ്.
രക്ഷാ ബന്ധന് അമ്മ വീട്ടില്‍ പോകണമെന്ന് പറഞ്ഞ ഭാര്യയുടെ മൂക്ക് വെട്ടി യുവാവ്. യുപിയിലെ ഹർദോയിലാണ് ദാരുണ സംഭവം.യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവസ്ഥ വഷളായതിനെ തുടർന്ന് ട്രോമ സെൻ്ററിലേക്ക് മാറ്റിയിരുന്നു.ആരോഗ്യം വീണ്ടെടുത്ത യുവതി ഒരു വീഡിയോയില്‍ താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തി. താന്റെ മൂക്ക് മുറിച്ചത് ഭർത്താവാണെന്നും തനിക്ക് അയാള്‍ക്കൊപ്പം ഇനി ജീവിക്കേണ്ടന്നും അവനെതിരെ നടപടി സ്വീകരിക്കമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.അനിതയെന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. രാഹുല്‍ എന്ന യുവാവാണ് പ്രതി.
ബനിയാനി പുർവ എന്ന പ്രദേശത്തായിരുന്നു സംഭവം. രക്തത്തില്‍ കുളിച്ചു കിടന്ന 25-കാരിയെ ഭർത്താവിന്റെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ വീഡിയോ പെട്ടെന്ന് വൈറലായി. ഹർദോയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചു.