ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച്നാട്ടിൽപ്പോകാനിരിക്കുന്ന മലയാളികൾക്ക് താത്കാലിക ആശ്വാസമായി കേരള, കർണാടക ആർ.ടി.സി.കളുടെ പ്രത്യേക സർവീസുകൾ. കർണാടക ആർ.ടി.സി. ഈ മാസം 10-ന് ബെംഗളൂരുവിൽനിന്ന് എറണാകുളം, കോട്ടയം, മൂന്നാർ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി 12 പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചത്.കേരള ആർ.ടി.സി. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കായി 20-ഓളം സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുക്കിങ് ആരംഭിച്ചപ്പോൾത്തന്നെ കേരള ആർ.ടി.സി.യുടെ സർവീസുകളിൽ പലതിലും ടിക്കറ്റുകൾ തീർന്നു. കർണാടക ആർ.ടി.സി.യുടെ ബസുകളിലും വേഗത്തിൽ ടിക്കറ്റ് തീരുകയാണ്. ടിക്കറ്റ് തീരുന്നതിനനുസരിച്ച് കൂടുതൽ പ്രത്യേകബസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽനേരത്തേ ടിക്കറ്റ് തീർന്നിരുന്നു
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വെടിവെപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടസംഘവും തമ്മില്‍ ഏറ്റുമുട്ടി, ഒരു മരണം
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വെടിവെപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് തമ്മില്‍ വെടിവെപ്പുണ്ടായത്.വേട്ട സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. മാൻവേട്ടയ്ക്കായാണ് സംഘം കാട്ടില്‍ കയറിയതെന്നാണ് വനം വകുപ്പ് ആരോപിക്കുന്നത്. വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വേട്ടസംഘം വെടിയുതിര്‍ത്തു. നാടൻ തോക്കുകള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. സ്വയരക്ഷയ്ക്കായി തിരികെ വെടി വെച്ചപ്പോഴാണ് മനുവിന് വെടിയേറ്റതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മനു തല്‍ക്ഷണം മരിച്ചു. സംഘത്തിലെ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു