Home Featured മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം.നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തിരുവനന്തപുരം ബീമാപ്പളളി സ്വദേശിനി അസ്മിയമോളെ(17) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു.അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രണ്ട് മണിയോടെ കുട്ടി ഉമ്മയെ വിളിച്ച്‌ ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ കുട്ടി മദ്രസയിലെ കുളിമുറിയില്‍ മരിച്ച്‌ കിടക്കുന്നതായാണ് അറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സെക്സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.കടങ്ങോട് മണ്ടംപറമ്ബ് കളത്തുവീട്ടില്‍ സെബി (33)യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ് ചെയ്യാനും യുവതിയെ പ്രേരിപ്പിച്ചിരുന്നു.

പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു.പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു. പ്രതി ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നതായും പരാതിയിലുണ്ട്. എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി എസ്.ഐ. ടി.സി. അനുരാജ്, സി. ശ്രീകുമാര്‍, കെ.എസ്. ഓമന, എ.വി. സജീവന്‍, കെ.എ. ഷാജി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group